ടി എം എച്ച് യൂ പി സ്ക്കൂൾ
ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നു.