തലവിൽ ജി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലവിൽ ജി എൽ പി സ്കൂൾ | |
---|---|
വിലാസം | |
തലവിൽ തലവിൽ , എരുവാട്ടി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpsthalavil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13747 (സമേതം) |
യുഡൈസ് കോഡ് | 32021001302 |
വിക്കിഡാറ്റ | Q64458042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി പി എ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
03-02-2022 | Glpsthalavil |
കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ
വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.
ചരിത്രം
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലായി. 2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു. ഇന്ന് പ്രീ പ്രൈമറി ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ചിട്ടയോടുകൂടി ഉള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. സുശക്തമായ പിടിഎയുടെ സഹായത്തോടുകൂടിയാണ് സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. അവരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ നമ്മുടെ വിദ്യാലയത്തി ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടുകൂടി യാണ് ഹൈടെക് വിദ്യാലയം എന്ന സ്വപ്നതുല്യമായ തലത്തിലേക്ക് ഉയർന്നു വരുന്നത്. പ്രസ്തുത വഴിയിൽ നമ്മുടെ വിദ്യാലയവും ഹൈടെക് വിദ്യാലയം എന്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി 1.28 ഏക്കർ സ്ഥലമുണ്ട്. കളിസ്ഥലവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ഇപ്പോൾ തലവിൽ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ആകെ 63 കുട്ടികൾ പഠിക്കുന്നു. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചുവന്നു.5 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരിയും ഇവിടെ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായിനടത്തുന്നുണ്ട്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ട്.അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന എസ് എംസി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നംമ്പർ | |||
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.164113,75.407468 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13747
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ