ഗവ. എൽ. പി. എസ്. ഒറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. ഒറ്റൂർ | |
---|---|
വിലാസം | |
ഒറ്റൂർ മനമ്പൂർ പി.ഒ. , 695611 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0470 2688245 |
ഇമെയിൽ | glpsottoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42313 (സമേതം) |
യുഡൈസ് കോഡ് | 32140100605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം ശരശ്ചന്ദ്രകുമാർ |
പി.ടി.എ. പ്രസിഡണ്ട് | കുമാരി ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
02-02-2022 | Reenaratheesh |
ചരിത്രം
ഒറ്റൂർ കരവം മഠത്തിന്റെ കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട് കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ് എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന് കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .
ഭൗതികസൗകര്യങ്ങൾപ്രകൃതി രമണീയമായ ഏകദേശം ഒരു ഏക്കർ സ്ഥലത്തിനുള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ വൈദ്യുതീകരിച്ച 9 ക്ലാസ്സ്മുറികളും ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്.ആധുനികസൗകര്യമുള്ള പാചകപ്പുര,വിശാലമായ ഡൈനിങ്ങ് ഹാൾ ,ആൺ / പെൺ കുട്ടികൾക്കായി വെവ്വേറെ ടോയ്‌ലറ്റുകൾ ,കുടിവെള്ളസ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട് .ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിനകത്തു ഒരു പച്ചത്തുരുത്തു നിർമിച്ചിട്ടുണ്ട് .ജൈവവൈവിധ്യ പാർക്ക് ഉണ്ട് .പൂന്തോട്ടവും ധാരാളം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും പച്ചക്കറി കൃഷിയുമുള്ള ഈ വിദ്യാലയമുത്തശ്ശി ഒറ്റൂർ ശ്രീകൃഷ്ണ സ്വാമിയുടെ കടാക്ഷത്താൽ അനുഗ്രഹീതയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുകുമാരൻ ഉണ്ണിത്താൻ
- ഭുവനചന്ദ്രൻചെട്ടിയാർ
- ചന്ദ്രബാബു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.7336416,76.7734589 |zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42313
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ