സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. വെള്ളൂർ
വിലാസം
വെള്ളൂർ

വെള്ളൂർ പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 08 - 1953
വിവരങ്ങൾ
ഫോൺ9846859991
ഇമെയിൽalpsvellur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18407 (സമേതം)
യുഡൈസ് കോഡ്32051400208
വിക്കിഡാറ്റQ64566968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ടൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ115
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുസ്സലാം കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
02-02-202218407


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന കൊച്ചു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ 10 അധ്യാപകരും 215 കുട്ടികളും ഉണ്ട്.ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനായിട്ടുണ്ട്.

ചരിത്രം

             മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ  വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ്  എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ  തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

       

മുൻ സാരഥികൾ

മുൻ മാനേജർമാർ

1953 - 1964
 
വട്ടോളി അലവിക്കുട്ടി മൊല്ല
1964 - 1990
 
നാനാക്കൽ കദീജ
1990 - 2012
 
വട്ടോളി മുഹമ്മദാലി
മുൻ പ്രധാനാധ്യാപകർ
 
Nanakkal Muhammed
 
Palakkal Saidali
 
CP Annamma
 
Vijayamma.B
 
Assia.M
 
Zakiyya.TM
ഇപ്പോഴത്തെ സാരഥികൾ
MANAGER
 
K JAMEELA.
PTA PRESIDENT
 
ABDUSSALAM MASTER
MTA PRESIDENT
 
FASEELA ,M
ഇപ്പോഴത്തെ അധ്യാപകർ
HEADMISTRESS
 
K SAJITHA
SENIOR ASISTENT
 
DINESAN.V
LPST
 
SAINABA.P
FTA
 
JAMSHAD.VM
FTA
 
SHAHUL HMEED.KP
LPST
 
SHAHARBANU.MC
LPST
 
MOHAMMED ISHAQ.TV
LPST
 
ADEELA.P
LPST
 
PRASEENA.A
LPST
 
RAGHIKRISHNA


ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ
     
    Digital Class room
  • സ്കൂൾ വാഹന സൗകര്യം
 
school van
  • a / c ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി&റീഡിങ് റൂം
  • സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം 2021 -22

01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.

 
ഓൺലൈൻ പ്രവേശനോത്സവം 2021

വിഡിയോ കാണുവാൻ

PART-1

PART-2

സ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം.

VIDEO


ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി

ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

 
ലോക പരിസ്ഥിതി ദിനം


വിഡിയോ കാണുവാൻ

VIDEO

 
ലോക പരിസ്ഥിതി ദിനം










മലപ്പുറം ജില്ലാ രൂപീകരണ ദിനം

ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.

VIDEO

വായനാ വാരം

ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

 
വായനാ വാരം


 
DIGITAL CERTIFICATE

വെർച്വൽ അസംബ്ലി

VIDEO

2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്

പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്

മത്സരത്തിന്റെ ഫലം കാണുവാൻ VIDEO യിൽ ക്ലിക്ക് ചെയ്യൂ

ഡിജിറ്റൽ മാഗസിൻ

വായന വരത്തോടാനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ  ഉൾപെടുത്തിക്കൊണ്ട് അക്ഷര മധുരം 2021എന്ന ഡിജിറ്റൽ മാഗസിൻ കാണുവാൻ ഇവിടെ CLICK ചെയ്യൂ

ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021

ഓൺലൈൻ ആയിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടാണ് ഓൺലൈൻ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.Survey Heart എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈനായി തിരഞ്ഞെടുപ്പ് നടത്തിയത്.

 
school election

തിരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

VIDEO

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങ് 2021

VIDEO


തിരഞ്ഞെടുപ്പിന്റെ കൂടുതൽ ഫോട്ടോകൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021





ചാന്ദ്ര ദിന ഓൺലൈൻ ക്വിസ് മത്സരം 2021

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

  • ഓൺലൈൻ ക്വിസ്
  • പതിപ്പ് തയ്യാറാക്കൽ
  • റോക്കറ്റ് നിർമ്മാണം
  • കവിതകൾ ആലപിക്കാൻ

ഓൺലൈൻ ക്വിസ് മത്സര ഫലം VIDEO

സ്വാതന്ത്ര്യദിനാഘോഷം 2021

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

  • വെർച്ച്വൽ അസംബ്ലി
  • ഓൺലൈൻ ക്വിസ്
  • കുട്ടികളുടെ കലാപരിപാടികൾ
 
സ്വാതന്ത്ര്യദിനാഘോഷം 2021 CHIEF GUEST


കൂടുതൽ വിവരങ്ങൾക്ക്  താഴെ സ്വാതന്ത്ര്യദിനാഘോഷം 2021 എന്നതിൽ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര്യദിനാഘോഷം 2021






ഗുരുവന്ദനം 2021

സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ കല അധ്യാപകരായ ശ്രീ.ആലിക്കുട്ടി മുസ്‌ലിയാർ ,ശ്രീ.ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.വെള്ളൂർ സ്കൂളിൽ പഠിപ്പിച്ച പഴയ കല അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ആയി ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു.

 
ഗുരുവന്ദനം 2021


പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോകളും കാണുവാൻ

താഴെ ഗുരുവന്ദനം 2021 എന്നതിൽ ക്ലിക്ക് ചെയ്യുക.

ഗുരുവന്ദനം 2021




സ്കൂൾ തനത് പ്രവർത്തനങ്ങൾ

CAPTURE - 21

കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് CAPTURE - 21 .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  ഗ്രാന്റ് ക്വിസ് ഫിനാലെ സങ്കെടിപ്പിക്കും

ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.

ഒപ്പം ക്യാമ്പയിൻ

വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് ഒപ്പം ക്യാമ്പയിൻ (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന്  കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.ജിറ്റ്സ് പി.ബി ബോധവൽക്കരണ ക്ലാസ് നടത്തി.

3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ടേബിൾ ടോക്ക്

17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം സങ്കെടിപ്പിക്കും.

നാട്ടുകൂട്ടം

ലഹരി മുക്ത ബോധവൽക്കരണ പ്ലെക്കാർഡുകൾ നിർമിച്ചു കുട്ടികൾ റാലി നടത്തുന്നു.

വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു.

ലഖു ലേഖ വിതരണം

കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഖു ലേഖ വിതരണം ചെയ്യുന്നു.

ജാഗ്രത സമിതി രൂപീകരണം.

ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഉണർവ്വ് 2021 -22

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .

ഈ പദ്ധതിയുടെ ഉദഘാടനം 2022 ജനുവരി 13 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഇസ്മായീൽ മൂത്തേടം നിർവഹിച്ചു.

പ്രവർത്തനങ്ങൾ

  • എല്ലാ ക്ലാസ്സുകളിലും പ്രത്യകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.
  • ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണം കൊടുക്കുന്നു.
  • ഈ കുട്ടികൾക്ക് പ്രത്യേകം വാട്‌സപ്പ് ഗ്രുപ്പ് ഉണ്ടാക്കുന്നു.
  • അധ്യാപകർ ഗ്രൂപ്പുകളായി മൊഡ്യൂൾ തയ്യാറാക്കുന്നു.
  • 2022 ജനുവരി 15 മുതൽ മാർച്ച് 24 വരെ ഈ കുട്ടികൾക്ക് കോച്ചിങ് നൽകുന്നു.
  • രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തലുകൾ നടത്തുന്നു.
  • വിലയിരുത്തലുകൾ SRG യിൽ ചർച്ചകൾ നടത്തുന്നു.ക്ലാസ്സുകളിൽ വേണ്ട മാറ്റങ്ങൾ നടത്തുന്നു.
  • മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.
  • മാർച്ച് 24 ന് വിജയാരവം നടത്തുന്നു.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു ദിനം ഒരു നന്മ

വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഒരു ദിനം ഒരു നന്മ .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക.വീടും പരിസരവും വ്യതിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ  പ്രാപ്തരാക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാരാട്ട് അബ്ദുറഹിമാൻ നിർവഹിച്ചു.

  • ഓരോ ദിവസവും കുട്ടികൾ വീട്ടിൽ വെച്ചു ചെയ്യുന്ന ചെറിയ നന്മകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു.
  • ആഴ്ചയിൽ രക്ഷിതാവിന്റെ ഒപ്പ് രേഖപ്പെടുത്തി കുട്ടി ക്ലാസ് ടീച്ചറെ കാണിക്കുന്നു.
  • ഒരു ദിനം ഒരു നന്മ
  • ഒരു ദിനം ഒരു നന്മ

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

സ്നേഹനിധി

കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.

പരിപാടിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ഇസ്മായീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

  • കുട്ടികൾ മിഠായിയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് ആഴ്ചയിലെ അവസാന ദിവസം ഓരോക്ലാസ്സിലും ഒരുക്കിയിട്ടുള്ള സ്നേഹനിധി ബോക്സിൽ നിക്ഷേപിക്കുന്നു.
  • സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു.
  • ഈ പണം ഉപയോഗിച്ചു സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ അവരിൽ ഒരു കൈത്താങ്ങായി സ്നേഹനിധി എന്ന നമ്മുടെ കൊച്ചു സംരംഭം പ്രയോജനപ്പെടുത്തും
  • സ്നേഹ നിധി
  • സ്നേഹ നിധി
  • സ്നേഹ നിധി

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അറിവിൻ സമ്മാനം

കുട്ടികളുടെ ജന്മ ദിനത്തിൽ  സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം .

പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ADV പി.വി.മനാഫ് നിർവഹിച്ചു.

ക്ലബുകൾ

വിദ്യാരംഗം.

പരിസ്ഥിതി ക്ലബ്ബ്.

ഇംഗ്ലീഷ് ക്ലബ്ബ്.

അലിഫ് ക്ലബ് .

മലയാളം ക്ലബ് .

ഗണിത ക്ലബ് .


വഴികാട്ടി

{{#multimaps:11.113150600563793, 76.04173464802305| width=80%| 11.113150600563793, 76.04173464802305| zoom=18 }}

  • മലപ്പുറത്ത്‌നിന്നും 12 km  കോഴിക്കോട് റൂട്ടിൽ വന്ന് അത്താണിക്കൽ എന്ന സ്ഥലത്ത് ഇറങ്ങി ഇടത് ഭാഗത്തെ റോഡിൽ പ്രവേശിച്ച് 1.5 km ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • വള്ളുവമ്പ്രത്തു നിന്നും മലപ്പുറം ഭാഗത്തേക്ക് 2 km യാത്ര ചെയ്താൽ അത്താണിക്കൽ എത്താം.അവിടെ നിന്നും വലത് ഭാഗത്തുള്ള ഉള്ളോട്ടുള്ള റോഡിൽ 1.5 km യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വെള്ളൂർ&oldid=1560275" എന്ന താളിൽനിന്ന് ശേഖരിച്ചത്