എ.എൽ.പി.എസ്. വെള്ളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് 21

  • നവംബർ 01 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജന പ്രതിനിധികൾ , PTA ,MTA ,ക്ലബ്ബ് പ്രതിനിധികൾ ,എന്നിവരുടെ മീറ്റിംഗ് കൂടുകയും സ്കൂൾ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ എങ്ങനെ നടത്തണമെന്ന് ചർച്ച ചെയ്യുകയും ചെയ്തു.
  • 24 -10 -21 ന് ജനകീയ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ക്ലാസ് റൂമുകളും എല്ലാം  വ്യത്തിയാക്കി.
  • മാർഷൽ ക്ലബ്ബ് ,യൂണിവേഴ്‌സൽ ക്ലബ് ,സ്ഥാപനങ്ങൾ എന്നിവരുടെ എല്ലാം സഹായത്തോടെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മാസ്ക്ക് ,സാനിറ്റൈസർ ,സാനിറ്റൈസർ സ്റ്റാന്റ്,ഹാൻഡ് വാഷ് തുടങ്ങിയവ എല്ലാം ജനകീയ വിഭവ സമാഹരണത്തിലൂടെ കണ്ടെത്തി.
  • മലപ്പുറം AEO ,പൂക്കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ,ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം മോണിറ്ററിങ് നടത്തി.
  • 01 -11 -2021 പ്രവേശനോത്സവം
  • സ്കൂളിലെ മൊത്തം കുട്ടികളെ 2 ക്ലസ്റ്ററുകളായി തിരിച്ചു.ഒന്നാമത്തെ ഗ്രുപ്പ് 01 -11 -2021 നും രണ്ടാം ഗ്രുപ്പ് 04 -11 -2021 നും സ്കൂളിൽ വന്നു.രണ്ട് ദിവസങ്ങളിലും പ്രവേശനോത്സവം നടത്തി.
  • അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അലങ്കരിച്ചു.
  • രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ സാനിറ്റൈസർ നൽകി ,ടെമ്പറേച്ചർ പരിശോധിച്ച് പൂക്കൾ നൽകി സ്നേഹത്തോടെ സ്വീകരിച്ചു ക്ലാസ്സിലേക്കാനയിച്ചു.
  • കുട്ടികൾക്ക് സ്നേഹസമ്മാനമായി കിറ്റ് നൽകി .കിറ്റിൽ  സ്കൂളിന്റെ പേര് പ്രിന്റ് ചെയ്‌ത മാസ്ക്ക് ,കളർ ബുക്ക് ,പേന ,പെൻസിൽ എന്നിവയെല്ലാം ഉണ്ടായിരുന്നു.
  • കുട്ടികൾക്ക് മധുര പലഹാരം നൽകി.
  • പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.


സ്കൂൾ പ്രവേശനോത്സവം VIDEO