എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ പ്രവർത്തനങ്ങൾ

2021 ജൂണിൽ നടന്ന പ്രവർത്തനങ്ങൾ

ഓൺലൈൻ പഠനപ്രവർത്തനങ്ങൾ

എല്ലാ വിഷയങ്ങൾക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് /ടീച്ച്മിന്റ് വഴിയുള്ള ക്ലാസുകൾ

പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം.

ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം

MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം

ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും

2021 ജൂലൈയിൽ നടന്ന പ്രവർത്തനങ്ങൾ

2021 ആഗസ്റ്റിൽ നടന്ന പ്രവർത്തനങ്ങൾ


2021 ഒക്ടോബറിൽ നടന്ന പ്രവർത്തനങ്ങൾ

2021 നവംബറിൽ നടന്ന പ്രവർത്തനങ്ങൾ

2021 ഡിസംബറിൽ നടന്ന പ്രവർത്തനങ്ങൾ

ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരം

വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ലെ വൈഷ്ണവ്. ജി യ്ക്ക് രണ്ടാം സ്‌ഥാനം


സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി

🔰 കുട്ടികളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം..?

സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.

🔘 ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ ?

✅ ആദ്യമായി https://www.cowin.gov.in/ എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക

✅ അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക

✅ ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.

✅ ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.

🔘 വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം ?

✅ വാക്‌സിൻ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.

✅ ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.

✅ എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.

✅ വാക്‌സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.

✅ വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.

⚜️ Scouts & Guides, Little Kites Units - NRPM HSS Kayamkulam (01.01.2022)

'പറവകൾക്കൊരു പാനപാത്രം'

JRC അംഗങ്ങൾ സഹജീവികൾക്കായി ദാഹജലം ഒരുക്കിയപ്പോൾ.ലഹരി വിരുദ്ധ ദിനം

🚭♻️ SAY NO TO DRUGS & PLASTIC... !!

ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളും...

⚜️ NRPM HSS Kayamkulam

22.01.2022റിപ്പബ്ലിക് ദിനാഘോഷം