എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 നവംബറിൽ നടന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 നവംബർ 1 പ്രവേശനോത്സവം

'സ്നേഹം' സാന്ത്വനനിധി 

    നിർധനരായ ധാരാളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് എൻ.ആർ.പി.എം എച്ച് എസ്.എസ്.എ . കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും ദുരിതങ്ങളിൽ അവർക്ക് താങ്ങായി അധ്യാപകരും അനധ്യാപകരും കുട്ടികളും കൈകോർക്കാറുണ്ട്. നമ്മളുടെസന്തോഷ ദിനങ്ങൾ ആഘോഷിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന ധാരാളം പേർ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം അറിയുകയും നമ്മുടെ സന്തോഷത്തിന്റെ ഒരംശം അവർക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്യണമെന്ന ബോധം എല്ലാവരിലും ജനിപ്പിക്കാൻ സ്കൂളിൽ ഈ വർഷം "സ്നേഹം സാന്ത്വനനിധി "  - ചാരിറ്റി ബോക്സ് സ്ഥാപിച്ചു. പിറന്നാൾ തുടങ്ങി എന്ത് ആഘോഷത്തിലും ഒരംശം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാൻ സ്കൂളിലെ മുഴുവൻ സ്റ്റാഫും കുട്ടികളും ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്.

ജന്മദിനം കാരുണ്യദിനമാക്കി വിദ്യാർത്ഥിനി സ്നേഹം സാന്ത്വനനിധിയിലേക്ക് 5 സി യിലെ വൈഗ.എസ് തന്റെ ജന്മദിനത്തിൽ സംഭാവന നിക്ഷേപിച്ചപ്പോൾ.