എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ഡിസംബറിൽ നടന്ന പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചങ്ങാതിക്കൂട്ടം .

    ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ ഞങ്ങൾ 9. A യിലെ വിഘ്നേഷിന്റെ വീട്ടിൽ ഒത്തുകൂടി. കുട്ടിക്ക് കളിപ്പാട്ടവും മധുരവുമായാണ് ഞങ്ങൾ എത്തിയത്.പഞ്ചായത്ത് പ്രസിഡൻറ്, മെമ്പർ എച്ച്.എം,ബി.ആർ സി അംഗങ്ങൾ, ക്ലാസ് ടീച്ചർ, ആ ക്ലാസ്സിലെ അധ്യാപകർ, കുട്ടികൾ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കണ്ണു നനയിക്കുന്നതും സന്തോഷം നൽകുന്നതുമായ നിമിഷങ്ങളായിരുന്നു ആ വീട്ടിൽ. ക്ലാസ്സിലെ കുട്ടികൾ പാട്ട് പാടിയും കഥകൾ പറഞ്ഞും വിഘ്നേഷിനെ ചേർത്ത് പിടിച്ചു.അധ്യാപകൻ രാജേഷ് മനോഹരമായി കവിത ആലപിച്ചു.ബി.ആർ സി യിലെ അംഗങ്ങളും വിഘ്നേഷിന് സമ്മാനങ്ങൾ കൈമാറി. വിഘ്നേഷിൻ്റെ അമ്മ നൽകിയ ലഘുഭക്ഷണവും എല്ലാവരും പങ്കിട്ട് ആ സായാഹ്നം ഒരിക്കലും മനസ്സിൽ നിന്നും മായാത്തതായി.

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ അദ്ധ്യാപകർക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ വിദ്യാർത്ഥികൾക്കുള്ള പരിശീലനം