എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ജൂണിൽ നടന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

മേയ് അവസാന ആഴ്ചയിൽ തന്നെ പ്രവേശനോൽസവത്തിനുള്ളഒരുക്കങ്ങൾ അധ്യാപകർ ഒത്തുകൂടി ആരംഭിച്ചു.എല്ലാ ക്ലാസ്സുകളിലും ജൂൺ 1 ന് മുൻപ് തന്നെ ക്ലാസ്സ് ഗ്രൂപ്പ് രൂപീകരിച്ചു.രാവിലെ 10 മണിക്ക് സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾ കാണാൻ നിർദ്ദേശം നൽകി. കുട്ടികൾ കുടുംബസമേതം കാണുന്ന ഗ്രൂപ്പിലൂടെ പങ്കുവെയ്ക്കാനും നിർദ്ദേശം നൽകി.11 മണിക്ക് സ്കൂൾ തല ഉദ്ഘാടനമായിരുന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ 6 മുതൽ 10 വരെയും 12 നും ക്ലാസ് തല ഉദ്ഘാടനം നടത്തി. H mഉം സീനിയർ അസിസ്റ്റൻറും അവരുടെ സാന്നിദ്ധ്യം എല്ലാ ക്ലാസിലും അറിയിച്ചു. രക്ഷാകർത്താക്കളുടെ ആശങ്കകൾക്ക് ക്ലാസ്സധ്യാപകർ മുപടി നൽകി. അന്നേ ദിവസം ക്ലാസ്സ് ഗ്രൂപ്പിലൂടെ ടൈംടേബിളം കൈമാറി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. സ്കൂളിലെ പുത്തൻ അതിഥികളായ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായിരുന്നു സ്കൂൾ തല പ്രവേശനോത്സവം. പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്, മെമ്പർ, പി.റ്റി.എപ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മാത്യ സംഗമം പ്രസിഡൻ്റ്, പ്രിൻസിപ്പൽ, എച്ച്.എം സീനിയർ അസിസ്റ്റൻൻ്റ് സ്റ്റാഫ് സെക്രട്ടറി, 5 ABC ഡിവിഷൻ ക്ലാസധ്യാപകർ കുട്ടികൾ, രക്ഷാകർത്താക്കൾ ഏവരും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളുമായി യോഗം 1 മണി വരെ നീണ്ടുനിന്നു.

വെർച്വൽ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം വീക്ഷിക്കുന്ന വിദ്യാർത്ഥികളും കുടുംബവും

മൊബൈൽഫോൺ ലൈബ്രറി

NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു. അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.

വായനാ പക്ഷാചരണം

        വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രസംഗം, ഉപന്യാസം ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതെല്ലാം ക്ലാസ് തല മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളായവരെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.അവർ പഠിച്ച പാഠഭാഗങ്ങൾ ഇഷ്ടമുള്ള സാഹിത്യ രൂപമാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഈ പ്രവർത്തനം വളരെ ആസ്വദിച്ചു പങ്കെടുത്തു. കഥ, കവിത, കഥാപ്രസംഗം, നാടകം, കഥാപാത്രങ്ങളായി മാറിയും കുട്ടികൾ സജീവമായി. രണ്ടാഴ്ച നീണ്ട് നിന്ന വായനാ പക്ഷാചരണം വിപുലമായി ആഘോഷിച്ചു.

വായനാദിനവുമായി ബന്ധപ്പെട്ട് ഹൈസേകൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ

വായനാദിനവുമായി ബന്ധപ്പെട്ട് യു.പി. വിഭാഗം കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ

പുസ്തക ആസ്വാദനം

ലോകവയോജന പീഠന വിരുദ്ധദിനം

വാർദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. മുതിർന്ന പൗരൻമാർ എല്ലാ പിന്തുണയും അർഹിക്കുന്നു.അവർ ചെയ്ത സേവനത്തിന്റെ സദ്ഫലങ്ങൾ അനുഭവിച്ചു പോരുന്നവരാണ് നാമെല്ലാം. വീട്ടിൽ മുത്തച്ഛൻ / മുത്തശ്ശി ഉള്ള കുട്ടികൾ അവരോടൊപ്പം ഉള്ള ചിത്രം.