എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ആഗസ്റ്റിൽ നടന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യദിനാഘോഷം

     ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം എൻ.ആർ.പി.എം എച്ച്.എസ്.എസ് വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിന ക്വിസ്, പ്രച്ഛന്നവേഷം, ദേശഭക്തി ഗാനം, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും ദീപം തെളിയിക്കാനും അതിന്റെ ചിത്രം ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.

പ്രജിൻ.പി 10.D. അമൃതോത്സവം ചിത്രരചന ഒന്നാം സ്ഥാനത്തിന് അർഹമായ ചിത്രം






ഓണാഘോഷം

    ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം-ചലച്ചിത്രാവതരണവും ആയിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.

ഓൺലൈൻ-ഓണാഘോഷം-2021 കുട്ടികൾക്കു നൽകിയ നിർദ്ദേശങ്ങൾ

********

പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.

********

ഓണാഘോഷത്തോടനുബന്ധിച്ച് ഇത്തവണ പുതുമയുള്ള രണ്ടു മത്സരമാണ് നടത്തുന്നത്.

1)ഓണദൃശ്യം-

------------------------------------

നിങ്ങളുടെ വീട്ടിലെ ഓണാഘോഷത്തിന്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കുക.

2)ഓണം-ചലച്ചിത്രം

------------------------------------

നിങ്ങൾ ആഘോഷിച്ച ഓണം വീഡിയോ ആയി അയക്കുക.

------------------------------------

മത്സരാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ

""""""""""""""'"""""""'"'''''''''''''''''''''''''''

1)വിദ്യാർത്ഥികൾക്ക് രണ്ടു മത്സരത്തിലോ ഒന്നിൽ മാത്രമായോ പങ്കെടുക്കാവുന്നതാണ്

2)ഒരു വിദ്യാർത്ഥി ഒന്നിലധികം ഫോട്ടോയോ വീഡിയോയോ അയക്കാൻ പാടില്ല.അങ്ങനെയുള്ളവ അസാധുവാക്കുന്നതാണ്.

3)ഫോട്ടോയും വീഡിയോയും 25-08-2021 ബുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി അയക്കുക.

4)വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.