സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
വിലാസം
സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ,
,
ജനറൽ പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2471720
ഇമെയിൽstjosephstvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43047 (സമേതം)
എച്ച് എസ് എസ് കോഡ്1059
യുഡൈസ് കോഡ്32141001622
വിക്കിഡാറ്റQ7589180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്82
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1938
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1938
അദ്ധ്യാപകർ88
ഹയർസെക്കന്ററി
ആൺകുട്ടികൾ1041
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1041
അദ്ധ്യാപകർ88
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ88
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. സുനിൽകുമാർ മൊറൈസ്
പ്രധാന അദ്ധ്യാപകൻശ്രീ. ജോൺ ഈ ജയൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ നൗഷാദ് ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി വിനയ അനിൽ
അവസാനം തിരുത്തിയത്
31-01-2022Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..

ചരിത്രം

1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-ൽ ഈ സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ൽ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാൾ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം എൽ.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികൾ, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

. സ്പോർട്സ് ക്ളബ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. 2016 ജൂൺ മുതൽ റവ. ഫാ.ഡൈസൺ ആണ് സ്കൂൾ മാനേജർ. ശ്രീ. പി ജെ വർഗീസ് പ്രിൻസിപ്പലായും ശ്രീ. ജോസഫ് ജോസ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1906 - 22 ശ്രീ. കുളന്തൈസ്വാമി
1922 - 32 റവ.ഫാ.യൂഗിൽബർട്ട് ഒ.സി.ഡി.
1932 - 45 റവ.ഫാ.പാട്രിക് ഒ.സി.ഡി.
1945 - 56 ശ്രീ. സ്വാമിനാഥൻ
1956 - 58 ശ്രീ. അനന്ത നാരായണ അയ്യർ
1958 - 61 ശ്രീ. എൽ. ജി. ഭീമർ
1961 - 65 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1966- 70 റവ. ഫാ. പോൾ കുന്നുങ്കൾ എസ്. ജെ.
1970 - 74 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1974 - 83 റവ.ഫാ.വർക്കി ചെറുവള്ളിൽ എസ്. ജെ.
1983 - 87 റവ.ഫാ. ജോർജ്ജ് മുരിക്കൻ എസ്. ജെ.
1987 - 98 റവ.ഫാ.എഫ്രേം തോമസ് എസ്. ജെ.
1988 - 2002 ശ്രീ. എബ്രഹാം പി. വർഗ്ഗീസ്
2002 - 03 ശ്രീ. എം.എം.ജോൺ
2003 - 2011 ശ്രീ. എം. എ. ജോർജ്ജ്
2005 -2010 ശ്രീ. ജോസ് സിറിയക് (പ്രിൻസിപ്പാൽ)
2010-2012 ശ്രീ. രത്‌നരാജ് (പ്രിൻസിപ്പാൽ)
2011-2015 ശ്രീ. പി എ സെബാസ്റ്റ്യൻ (ഹെഡ്മാസ്റ്റർ )
2015-2016 ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോസ്ററ് റവ.ഫാ. സൂസൈപാക്യം- തിരുവനന്തപുരം അതിരൂപതാ മെത്രാൻ
  • മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- നെയ്യാററിൻകര രൂപതാ മെത്രാൻ
  • ശ്രീ. തെന്നല ബാലകൃഷ്ണൻ - മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
  • ശ്രീ. മധു - സുപ്രസിദ്ധ സിനിമാനടൻ
  • ശ്രീ. എം. എൻ. പ്രസാദ് - മുൻ റയിൽവേ ചെയർമാൻ
  • ശ്രീ. മുനീർ - മുൻ മന്ത്രി
  • ശ്രീ. ജയകുമാർ- ഐ. എ. എസ്
  • ശ്രീ. വിജയാനന്ദ്- ഐ. എ. എസ്
  • ശ്രീ. സുരേഷ്കുമാർ ഐ. എ. എസ്
  • ശ്രീ. ഹനീഷ് മുഹമ്മദ് ഐ. എ. എസ് (ഡി.പി.ഐ)
  • ശ്രീ. കെ.മുരളീധരൻ മുൻ മന്ത്രി

=വഴികാട്ടി

{{#multimaps: 8.4996223,76.9433393 | zoom=18 }}