വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസജില്ലയിലെ മേലടി ഉപജില്ലയിൽ പുറക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്.
വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് പുറക്കാട് പി.ഒ. , 673522 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2003 |
വിവരങ്ങൾ | |
ഇമെയിൽ | vidyasadanam.net@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16090 (സമേതം) |
യുഡൈസ് കോഡ് | 32040800611 |
വിക്കിഡാറ്റ | Q64549890 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിനി. കെ കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫഹ്മിദ |
അവസാനം തിരുത്തിയത് | |
30-01-2022 | 16090 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാ സദനം മോഡൽ സ്കൂൾ പുറക്കാട് 🛤️🛤️🛤️🛤️🛤️🛤️🛤️ വിദ്യാസദനം എജ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുറക്കാട് കേന്ദ്രമായി 2003 ൽ ആരംഭിച്ച വിദ്യാലയമാണ് വിദ്യാ സദനം മോഡൽ സ്കൂൾ പുറക്കാട് കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമപഞ്ചായത്തിലെ അകലാപ്പുഴയോട് ചേർന്ന് നിൽക്കുന്ന പ്രകൃതി രമണീയ പുറക്കാട് കിടഞ്ഞി കുന്നിൽ വിശാലമായ കേമ്പസിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് -കണ്ണൂർ N H ൽ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്നും തിക്കോടി- പുറക്കാട് റോഡിൽ 4KMഉം പേരാമ്പ്ര - പയ്യോളി SH ൽ പയ്യോളി അങ്ങാടിയിൽ നിന്നും അകലാപ്പുഴ വഴി പുറക്കാട് റോഡിൽ 2.5 Km ഉം കൊല്ലം ആനക്കുളത്ത് നിന്നും മുചുകുന്ന് പുറക്കാട് റോഡിൽ 10 Km ഉം യാത്ര ചെയ്താൽ വിദ്യാ സദനം കേമ്പസിൽ എത്തിച്ചേരാവുന്നതാണ്
വിഷനും മിഷനും 🛤️🛤️🛤️🛤️🛤️ Refind vision Redefined മിഷൻ എന്ന ശീർഷകമാണ് ഈ സ്ഥാപനം അംഗീകരിച്ചിട്ടുള്ളത്. മൂല്യാധിഷ്ടിതമായ കാഴ്ചപ്പാടിൽ ഊന്നിയ ശിക്ഷണ പരിശീലനത്തിലും വ്യക്തിത്വവികാസ പ്രവർത്തനങ്ങളിലും ഊന്നി നിന്ന് കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക വഴി സംസ്കാരവും മൂല്യവിചാരവും സാമൂഹ്യ പ്രതിബദ്ധതയും സർഗാത്മകതയും ഉയർന്ന കരിയറുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് സ്ഥാപനത്തിന്റെ വിഷൻ ഇതിനായി മത്സര പരീക്ഷകൾ ട്രയിനിംഗ് പ്രോഗ്രാമുകൾ , എജ്യൂക്കേഷനൽ ഗൈഡൻസ് , ആപ്ടിറ്റ്യൂട് ടെസ്റ്റ്, തുടങ്ങിയ ബഹുമുഖ പരിപാടികൾ സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നു. SCERT യുടെ ഇംഗ്ലീംഗ് മീഡിയം സിലബസാണ് സ്കൂൾ ഫോളോ ചെയ്യുന്നത്. കേരള ഗവൺമെന്റിന്റെ അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദ്യാ കൗൺസിലിലും സകളിന് അംഗികാരമുണ്ട്. അക്കാഡമിക രംഗത്ത് കഴിഞ്ഞ എല്ലാ വർഷങ്ങളിലും 100% വിജയവും ഉയർന്ന ഗ്രേഡും സ്ഥാപനം നടത്തിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചക്ക് വൈവിധ്യമാർന്ന സംവിധാനങ്ങൾ സ്ക്കൂൾ ഒരുക്കിയിട്ടുണ്ട്. അൺ ഐഡഡ് മേഖലയിൽ ജില്ലയിലെ ശ്രദ്ധേയമായ സ്കൂളാണ് ഈ വിദ്യാലയം. അഞ്ഞൂറോളം വിദ്യാർത്ഥികളും ......... സ്റ്റാഫുമാണ് ഈ സ്കൂളിലുള്ളത് .ജാബിർ മുഹമ്മദ് പ്രിൻസിപ്പലും കെ സിനി പ്രധാന അധ്യാപികയുമാണ്. സുഷീർ ഹസനാണ് സ്കൂളിന്റെ അക്കാഡമിക് ഡയരക്ടർ വി.കെ അബ്ദുല്ലത്തി ഫ് പ്രസിഡണ്ടും പി.കെ സൈഫുദ്ദീൻജസെക്രട്ടറിയുമായ വിദ്യാസദനം ഡയരക്ടർ ബോർഡ് എക്സിക്യൂട്ടീവാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കനേതൃത്വം നൽകുന്നത്. പൂർവ്വ വിദ്യാർത്ഥികളിൽ പലരും സെൻട്രൽ യുണിവേഴ്സിറ്റികളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനം നടത്തി കൊണ്ടിരിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.50773,75.65550|zoom=18}}