അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.
ഭൗതികസൗകര്യങ്ങൾ
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
ക്ലാസ്സ് ലൈബ്രറി.
കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
സ്മാർട്ട്ക്ലാസ്സ് റൂം.
ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധിദർശൻ
വിദ്യാരംഗംകലാസാഹിത്യവേദി
കരാട്ടേ പരിശീലനം
എക്കോക്ലബ്
സ്കൂൾപത്രം
സ്കൂൾമാഗസിൻ
നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
മലയാളമനോരമ വായനകളരി
സ്കൂൾലൈബ്രറി പുസ്തകസമാഹരണം
സ്കൂൾപാർലമെന്റെ്
വിവിധ ക്വിസ് മൽസരങ്ങൾ
മികവുകൾ
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.
യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
പ്രവർത്തിപരിചയ മേളയിൽ മികവ് .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.