ദേവാലയങ്ങൾക്കൊപ്പം വിദ്യാലയങ്ങൾ കൂടി സ്ഥാപിക്കണമെന്ന ഗുരുദേവസന്ദേശം ഹൃദയത്തിലേറ്റിയ ജനതയുടെ ഒരു സ്വപ്ന സാക്ഷാൽക്കരമാണ് ശ്രീകുമാരമംഗലം ഹയർ സെക്കന്ററി സ്കൂൾ. ആദ്യമായി ഇരുപതോളം ആശാൻ കളരികൾ സ്ഥാപിക്കപ്പെട്ടു. ഖേത്രത്തോടുചേർന്ന ഈഴവസമാജത്തിന്റെ ഒരു കുടിപ്പള്ളിക്കൂടവും നടന്ന് പോന്നിരുന്നു. ഇവയ്ക്കൊന്നും പ്രഥാമികപഠനത്തിനപ്പുറമുള്ള വിദ്യാഭ്യാസം നല്കാൻ സാധ്യമല്ലായിരുന്നു.ഉപരിവിദ്യാഭ്യാസത്തിനായി നിരവധിതവണ സർക്കാരിലേയ്ക്ക് നിവേദനങ്ങൾ സമർപ്പിച്ചു. എന്നാൽ അതെല്ലാം നിരസിക്കപ്പെട്ടു. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലിൽ അന്നത്തെ കേരള മുഖ്യമന്ത്രി മഹാനായ ആർ ശങ്കർ സ്കൂളിന് അനുമതി നൽകി . ആദ്യമായി അഞ്ച് ആറ് ക്ലാസ്സുകളായി തൊണ്ണൂറ്റിനാല് കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഇന്ന് യൂ പി ,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നു.
സ്ഥലപുരാണം (എൻെറ ഗ്രാമം)
ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂൾ. പഴയകെട്ടിടത്തിൽ ഒരു യു.പി.സ്ക്കൂൾ ആയി ആരംഭിച്ചു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിർമ്മിച്ച് യു.പി സ്ക്കൂള് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
/home/skmhss/vgs/school wiki/20170126_230744-1.jpg
വിഭാഗം : എയ്ഡഡ് ഹൈസ്കൂൾ.
സ്കൂൾ കോഡ് : 33053
അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ 32 ഡിവിഷനുകളിലായി 1008 വിദ്യാർത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 196
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.