ജി എം പി എൽ പി എസ് ഇലകമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എന്റെ വിദ്യാലയം
ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു. പ്രീ പ്രൈമറി വിഭാ ഗത്തിൽ 60 ഉം 1 മുതൽ 4 വരെ 71 ഉം കുട്ടികൾ ആണ് ഇവിടെയുള്ളത്. ഹെഡ്മി സ്ട്രസ്സ് ഉൾപ്പെടെ 4 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു ടീച്ചറും ആയയും സേവനം അനുഷ്ടിക്കുന്നു. അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഐ.സി.റ്റി സാദ്ധ്യത പ്രയോജനപ്പെടു ത്തിയുള്ള പഠനം കുട്ടികളിൽ വളരെയേറെ താല്പര്യം വളർത്താൻ സഹായിച്ചിട്ടുണ്ട്. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.
ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.
ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സാമൂഹ്യ പങ്കാളിത്വത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശുചിത്വവും ആരോഗ്യവും മെച്ചപ്പെട്ട രീതിയിൽ കാത്തു സൂക്ഷിക്കുന്നു.
ജി എം പി എൽ പി എസ് ഇലകമൺ | |
---|---|
വിലാസം | |
ഗവ: എം പി എൽ പി എസ് ഇലകമൺ ഇലകമൺ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 02 - 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2665544 |
ഇമെയിൽ | gmplpselakamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42204 (സമേതം) |
യുഡൈസ് കോഡ് | 32141200203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയകൂമാരി സി |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
28-01-2022 | 1980 |
ലഘുചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ. അക്കാലത്ത് ഈ നാട്ടിലെ പ്രശസ്തമായ ഒരു തറവാടായിരുന്നു മാധവപുരം വീട് ആ വീട്ടിൽ ജനിച്ചു വളർന്ന ഒരു പണ്ഡിത ശ്രേഷ്ഠൻ ആയിരുന്നു ശ്രീ അച്ചുതക്കുറുപ്പ് ശാസ്ത്രികൾ. അദ്ദേഹവും അദ്ദേഹത്തിന്റെ അനന്തിരവനുമായ ശ്രീ ബാലകൃഷ്ണക്കുറുക്കും ഈ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിക സന പ്രവർത്തനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി മൈലുകൾ താണ്ടി വർക്കലയിൽ എത്തിയാണ് ഇവിടുത്തെ കുട്ടികൾ അന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ഇതിന് പരിഹാരമെന്നവണ്ണം ശ്രീ. ബാലകൃഷ്ണക്കുറുപ്പ് സ്വന്തം പുരയിടത്തിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 1096 ഇടവം 10-ാം തീയതി (1921 ജൂൺ) ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ പേരായ മാധവപുരം എന്നുതന്നെയാണ് ഈ വിദ്യാലയത്തിന്റെയും പേര് മാധവപുരം ഗവ. ലോവർ പ്രൈമറി സ്കൂൾ എന്നുതന്നെയാണ് ഇപ്പോഴും ഈ സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ബാലകൃഷ്ണക്കുറുപ്പ് തന്നെയായിരുന്നു.കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.738942345300499, 76.71020318409856| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്,ഇലകമൺവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42204
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ