സി എൻ എൻ ജി എച്ച് എസ് ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ; തൃശൂർ. പിൻ : 680562
,
ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0487 2347888
ഇമെയിൽcnnghscherpu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22003 (സമേതം)
യുഡൈസ് കോഡ്32070400501
വിക്കിഡാറ്റQ64091660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1360
ആകെ വിദ്യാർത്ഥികൾ1360
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ ഇ. പി.
പി.ടി.എ. പ്രസിഡണ്ട്സൂരജ് എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി കൃഷ്ണദാസ്
അവസാനം തിരുത്തിയത്
28-01-202222003


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി 1360 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ് വിദ്യാലയം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ. അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാഭ്യാസവിചക്ഷണർ, ഭരണരംഗത്തെ വിവിധ ഉയർന്ന ഉദ്യോഗങ്ങൾ അലങ്കരിക്കുന്നവർ, കായിക പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങി നിരവധി ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരും അതിപ്രഗത്ഭരായ വിദ്യാർത്ഥികളും മനോഹരമായ പ്രകൃതിയോടിണങ്ങിയ വിദ്യാലയക്കെട്ടിടങ്ങളും സർഗ്ഗാത്മകാന്തരീക്ഷം തീർക്കുന്ന സ്കൂൾ ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അക്കാദമികവും ഇതരവും അനുബന്ധവുമായ വിദ്യാലയ പ്രവർത്തനങ്ങളുമെല്ലാം ഈയൊരു ദൗത്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്.

സർഗ്ഗഭൂമി ടി.വി. ലോഗോ

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സർഗ്ഗഭൂമി ടി.വി.
  • നാട്ടുപച്ച മാഗസിൻ
  • വായനക്കൂട്ടം
  • സ്കൂൾ ഇന്റലക്ച്വൽ വിംഗ്
  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • എസ്.പി.സി. യൂണിറ്റ്
  • റെഡ് ക്രോസ് യൂണിറ്റ്
  • ബാന്റ്സെറ്റ് നവീകരണം
  • സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
  • ക്ലാസ് മാഗസിൻ.
  • ഹിന്ദി മാഗസി൯ നി൪മ്മാണം
  • ഗണിത മാഗസി൯ നി൪മ്മാണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വായനക്കൂട്ടം
  • എഴുത്തുകൂട്ടം
  • ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
  • വോയ്സ് ഓഫി സി.എ൯.എ൯.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചരിത്രായനം
  • Queen of English Competition
  • Newspaper reading Competition
  • വേദഗണിതക്ലാസ്സ്
  • ശാസിത്രആൽബം
  • മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
  • പച്ചക്കറിത്തോട്ടം
  • ഔഷധസസ്യത്തോട്ടം
  • പഠനയാത്രകൾ
  • സംസ്ക്രതസംഭാഷണ ശിബിരം
  • ‌അച്ചടക്കസമിതി രൂപീകരണം
  • ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.

[[

]]

മാനേജ്മെന്റ്

ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജ൪

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1966 - 80 എ. ആര്യ
1980 - 81 കെ. അച്യുതമേനോ൯
1981 - 86 കെ. എസ്. പാ൪വ്വതി
1987 - 91 പി. എസ് . നരസിംഹ൯
1991 - 94 സി.വി. ഈച്ചര൯
1994- 96 കെ. ദാമോദര൯
1996 - 2001 സി. ചന്ദ്രിക
2001 - 2002 പി.റ്റി . ജഗദംബിക
2002 - 2005 കെ. എസ് . സാവിത്രി.
2005 - 2007 കെ. വി. മീനാക്ഷി.
2007 - 2020 കെ. സുനിതാഭായ്
2020 April - May രാജൻ പി പാറമേൽ

202- April മുതൽ

ഇ.പി. ഉണ്ണികൃഷ്ണൻ

പൂർവ്വവിദ്യാർത്ഥികൾ

ക്രമനംബർ പേര് അറിയപ്പെടുന്ന മേഖല സംഭാവനകൾ
1

വഴികാട്ടി

  • ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം.
  • ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ.

{{#multimaps:10.43899,76.210793 |zoom=18}}