സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dsavio83 (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ സ്‌കൂളിനെ കുറിച്ച് കൂടുതൽ  വിവരങ്ങൾ തമിഴിൽ അറിയാൻ എസ് പി എച്  എസ് തമിഴ് വിക്കി എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

எங்கள் தூய சின்னப்பர் உயர்நிலைப் பள்ளியைப் பற்றி தெரிந்து கொள்ள எஸ் பி எச் எஸ்  தமிழ் விக்கி என்ற லிங்க்கை தேர்வு செய்யவும்.

எஸ் பி எச் எஸ்  தமிழ் விக்கி

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ
പ്രമാണം:വിസ്‌ഡം , ട്രൂത് ,സർവീസ്
വിലാസം
കൊഴിഞ്ഞാമ്പാറ

സെന്റ് പോൾസ് ഹൈ സ്കൂൾ കൊഴിഞ്ഞാമ്പാറ
,
കൊഴിഞ്ഞാമ്പാറ പി.ഒ.
,
678555
,
പാലക്കാട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04923272368
ഇമെയിൽstpaulshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്21045 (സമേതം)
എച്ച് എസ് എസ് കോഡ്21045
യുഡൈസ് കോഡ്32060400707
വിക്കിഡാറ്റQ64690797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംതമിഴ് ,ഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ976
പെൺകുട്ടികൾ796
ആകെ വിദ്യാർത്ഥികൾ1772
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആൺകുട്ടികൾ250
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയേശുദാസ് ബെസ്കി
പ്രധാന അദ്ധ്യാപകൻഫാദർ അല്ലെസ് സുന്ദരരാജ്
പി.ടി.എ. പ്രസിഡണ്ട്അരുൾബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
25-01-2022Dsavio83
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം/കൂടുതൽ അറിയാം

        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.കൂടുതൽ അറിയാം


ഭൗതികസൗകര്യങ്ങൾ

        ഈ വിദ്യാലയം  5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്റോസ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
       

'വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു. 
   

= ശാസ്ത്ര ക്ലബ്ബ്

'

      സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ  കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

           കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.

മാനേജ്മെന്റ്

 റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947- 50 വിശ്വനാഥഅയ്യർ
1950 പെ. ഫാ.ജി.എം.മാനുവൽ
1969 ജി.ജ്ഞാനാമൃതം
1986 എൻ.കാദർബാച്ചയെ
1987 എ. ഫിലോമിൻ രാജ്
1997 വി. കുഞ്ചപ്പൻ
1998 വെങ്കിട്ട സ്വാമി
1999 അരുണാചലം
2000 ജി .ഹിൽഡാമേരി
2009 സിസിലി ആൻറണി
2011 ജോൺ ബോസ്കോ
2013 ആൻറണി അമൽരാജ്
2017 റവ.ഫാ.അലേസു സുന്ദർരാജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}