പൊങ്ങ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊങ്ങ എൽ പി എസ് | |
---|---|
വിലാസം | |
പൊങ്ങ പൊങ്ങ , പൊങ്ങ പി.ഒ. , 688503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | 46208alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46208 (സമേതം) |
യുഡൈസ് കോഡ് | 32110800201 |
വിക്കിഡാറ്റ | Q87479530 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | ൦ |
അദ്ധ്യാപകർ | ൦ |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | ൦ |
അദ്ധ്യാപകർ | ൦ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി എം.ആർ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് P S |
എം.പി.ടി.എ. പ്രസിഡണ്ട് | രജില സുരേഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | 46208hm |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്‍ജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്‍ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‍കൂൾ മികവു പുലർത്തുന്നു.
ചരിത്രം
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്‍കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്‍ക്കുള്ളിൽ നിന്നുകൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപച്ചക്കറിത്തോട്ടം ഔഷധത്തോട്ടം ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, RO plant അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്
- ദിനാഘോഷങ്ങൾ
മുൻ സാരഥികൾ
ക്രമം | പ്രധാനാധ്യാകന്റെ പേര് | എന്നുമുതൽ | എന്നുവരെ | ചിത്രം | |
---|---|---|---|---|---|
1 | ലൂസിയാമ്മ | ||||
2 | രത്‍നമ്മ | ||||
3 | രുക് മിണി | ||||
4 | സുശീലാ ദേവി ഡി | 2007 | 2014 | ||
5 | വിജയലക്ഷ്‍മി എസ് | 2014 | 2018 | ||
6 | ഷാഹിദാ ബീവി എം കെ | 2018 | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശ്രീമതി പി കുഞ്ഞിക്കുട്ടി അമ്മ ( ശ്രീ. നെടുമുടി വേണുവിന്റെ അമ്മ )
- ശ്രീ. കെ എസ് ഫിലിപ്പ്
- ശ്രീ. ഫിലിപ്പ്
- ശ്രീമതി ജയശ്രീ കെ എസ്
- ശ്രീമതി സോഫിയ
- ശ്രീമതി റംല
- ശ്രീമതി ജാസ്‍മിൻ
നേട്ടങ്ങൾ
എൽ എസ് എസ് സ്കോളർഷിപ്പ്
ഗണിതശാസ്ത്ര - കലാ, പ്രവർത്തിപരിചയ മേളകളിൽ മികച്ച പ്രകടനം
വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മംഗലശ്ശേരി പദ്‍മനാഭൻ (ഫോക് ലോർ അവാർഡ് ജേതാവ്, നാടൻ പാട്ട് കലാകാരൻ )..
- കാഞ്ഞൂർ കുട്ടപ്പൻ ( കഥകളി ആചാര്യൻ)
- ഡോ. മുത്തുമോൻ ടി ആർ (അസി. പ്രൊഫ. Dprt. of commerce N S S college Pandalam)
- .....
വഴികാട്ടി
{{#multimaps: 9.4429405,76.3978634 | width=800px | zoom=18 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46208
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ