കെ.എം.യു.പി സ്കൂൾ എടയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
കെ.എം.യു.പി സ്കൂൾ എടയൂർ | |
---|---|
വിലാസം | |
എടയൂർ K M U P SCHOOL EDAYUR , എടയൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0494 2643369 |
ഇമെയിൽ | kmupschooledayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19358 (സമേതം) |
യുഡൈസ് കോഡ് | 32050800201 |
വിക്കിഡാറ്റ | Q64566181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 480 |
പെൺകുട്ടികൾ | 483 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ആർ ബിജു |
പി.ടി.എ. പ്രസിഡണ്ട് | നാലകത്ത് കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
24-01-2022 | Lalkpza |
ചരിത്രം
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .
സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ൽ കമ്മറ്റിയുടെ പേരിൽ സ്കൂൾ അംഗീകരിക്ക പെട്ടു.
1950 ജൂൺ മാസത്തിൽ എടയൂർ സൗത്ത് സ്കൂളിൻറെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂർ ഹയർ എലിമൻററി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാൻ വി.കെ.പത്മനാഭൻ മാസ്റ്റർ ആണ് ആദ്യത്തെ അദ്ധ്യാപകൻ . 1950 ജൂലൈ മാസത്തിൽ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിൻറെ പ്രവർത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാർച്ച് മാസത്തിൽ പീടിക മുറിയിൽ നിന്ന് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവൻ നായർ സംഭാവന ചെയ്തു . സ്കൂൾ കെട്ടിടത്തിന് പലരും ആവുന്ന വിധത്തിൽ സഹായ സഹകരണങ്ങൾ ചെയ്തിട്ടുണ്ട് . സ്കൂൾ കിണർ റെയ്ഞ്ചറുടെ ഉത്സാഹത്താൽ സംഭാവനയായി കിട്ടിയതാണ് .
ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനിൽപ്പിനായി സ്കൂൾ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണൻ നായർക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവർത്തനം കൊണ്ട് സ്കൂൾ തകരുമെന്ന നില വന്നപ്പോൾ ഗോപാലകൃഷ്ണൻ നായരും കടമായി എം.പി. ഗോപാലൻ നായർക്ക് തീരു കൊടുത്തു . സ്കൂൾ നിലനിർത്താൻ വേണ്ടി ശ്രീ . എം.പി. ഗോപാലൻ നായർക്ക് അദ്ദേഹത്തിൻറെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലൻ നായർക്ക് 1960 ഏപ്രിൽ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിൻറെ ഉത്തരവാദിത്ത്വം അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു .
ഇന്ന് സ്കൂളിൽ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെൻറിൻറേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാർത്ഥ സേവനങ്ങളുടെ ഫലമാണ് .
ഭൗതികസൗകര്യങ്ങൾ
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു 7. റംസാൻ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | കെ.ആർ ബിജു | 2021-22 |
ചിത്രശാല
വഴികാട്ടി
{{#multimaps:10.902503,76.095725|zoom=18 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19358
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ