കെ.എം.യു.പി സ്കൂൾ എടയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രധാന കാൽവെപ്പ്:

         ടാലൻറ് സേർച്ച്

2016 മെയ് 30 ന് എടയൂർ നോർത്ത് LPS ൽ വെച്ച് നടന്ന മുന്നൊരുക്കം ശിൽപ്പ ശാലയിൽ 2016 - 17 വർഷം തനത് പദ്ധതിയായി ടാലൻറ് സേർച്ച് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു . തുടർന്ന് മെയ് 31 ന് സ്കൂളിൽ വെച്ച് ചേർന്ന ' ഒരുക്കം ' പരിപാടിയിൽ ടാലൻറ് സേർച്ച് പരിപാടിക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്കൂളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും പ്രത്യേകം ക്യാമ്പുകൾ , ക്ലാസ്സുകൾ , പ്രവർത്തനങ്ങൾ എന്നിവ നൽകൽ. രക്ഷിതാക്കൾക്ക് ബോധവൽക്കരണം , സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് പഠന നിലവാരം ഉയർത്തൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം .

            ജൂൺ 2 ന് ഇംഗ്ലീഷ് , മലയാളം , ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി . അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകൾ ഉപയോഗിച്ച് എല്ലാ ശനിയാഴ്ചയും പ്രസ്തുത വിഷയങ്ങളിൽ പിന്നോക്കക്കാർക്കായുള്ള ക്ലാസ്സുകൾ നടത്തി വരുന്നു .

കൂടാതെ ഏഴാം ക്ലാസ്സിലെ പ്രതിഭാ സംഗമവും പിന്നോക്കക്കാർക്ക് ഒപ്പമെത്താൻ എന്ന പേരിലും ക്യാമ്പുകൾ സംഘടിപ്പിച്ചു . ഏഴാം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കൾക്കും ഒരു ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പുകൾക്ക് മഞ്ചേരി GGHSS ലെ ശ്രീ . വാഹിദ് മാസ്റ്റർ നേതൃത്വം നൽകി . തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം പ്രത്യേക ക്യാമ്പുകൾ നടത്തി ക്കൊണ്ടിരിക്കുന്നു . വിവിധ ക്യാമ്പുകളിലെ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തിയും അരക്കൊല്ല പരീക്ഷയിലെ ഗ്രേേഡുകൾ പരിഗണിച്ച് പ്രത്യേകം മാർക്കുകൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നു . ഇതിൻറെയെല്ലാം അടിസ്ഥാനത്തിൽ ഏഴാം ക്ലാലാസ്സിലെ TOP 20 കണ്ടെത്തുകയും..അവരെ ആദരിക്കുകയും ചെയ്യും .

മൾട്ടിമീഡിയാ ക്ലാസ് റൂം

കുറേ കമ്പ്യൂട്ടറുകൾ അടങ്ങിയ ഒരു നല്ല സ്മാർട്ട് ക്ലാസ്സ് റൂം ഇന്ന് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതൽ IT സാദ്ധ്യതകൾ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീർക്കുവാൻ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേർക്ക് ഇരുന്ന് വീക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .

               കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെൻറ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവിൽ ഉണ്ട് . സ്മാർട്ട് ക്ലാസ്സ് റൂമിൻറെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിൾ അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .

മാനേജ്മെന്റ്

1950 ൽ ഒരു കമ്മറ്റിയായി പ്രവർത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാൻ സാധിക്കാതെ വന്നതിനാൽ ശ്രീീമാൻ ചാത്തനാത്ത് ഗോപാലകൃഷ്ണൻ നായർക്ക് സ്കൂൾ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂൾ മാനേജ് മെൻറ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലൻ നായർക്ക് തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രിൽ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലൻ നായരുടെ പിൻതുടർച്ചാവകാശ പ്രകാരം സ്കൂൾ മാനേജ് മെൻറ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചർക്കായിരുന്നു . എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സ്കൂളിൻറെ മാനേജ്മെൻറ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രിൽ 30 മുതൽ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചർ തന്നെ ഈ വിദ്യാലയത്തിൻറെ മാനേജ് മെൻറ് ഏറ്റെടുത്തു .എന്നാൽ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചർ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചർ സ്കൂളിൻറെ മാനേജ് മെൻറ് ഏറ്റെടുത്തു . ഇപ്പോൾ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിൻറെ മാനേജർ . ഹേഡ് മാസ്റ്റർ : കെ.എ ഷറഫുദ്ധീൻ, പി.ടി.എ പ്രസിഡൻറ് : ഷാജി പൂക്കാട്ടിരി, എം.പി.ടി.എ പ്രസിഡൻറ് : ബീന