ഗവ. എൽ.പി.എസ്. തെങ്ങേലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്ന  ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന്  സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ഗവ. എൽ.പി.എസ്. തെങ്ങേലി
വിലാസം
തെങ്ങേലി

കുറ്റൂർ (സബ് -തെങ്ങേലി ) പി.ഒ.
,
689106
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2614430
ഇമെയിൽglpsthengeli@gmail.com
കോഡുകൾ
സ്കൂൾ കോഡ്37208 (സമേതം)
യുഡൈസ് കോഡ്32120900511
വിക്കിഡാറ്റQ87592632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിപിന സുജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി
അവസാനം തിരുത്തിയത്
22-01-2022THENGELILPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.കൂടുതൽ ചരിത്ര വിശേഷങ്ങൾ

പ്രളയബാധിതം ഈ വിദ്യാലയം

മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെ യും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി മേശപ്പുറത്തും അലമാരകളിലു മായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക് സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.


കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച  ചരിത്രരേഖകൾ <--click here


24 മകരം 1117 ലെ 322/20 ഗസറ്റ് പ്രകാരമുള്ള സ്കൂൾ അവധി ദിവസങ്ങൾ
Part A

  • മഹാരാജ തിരുനാൾ
  • ചക്രവർത്തി തിരുനാൾ
  • സാമ്രാജ്യ ദിനം
  • ശനിയാഴ്ച
  • ഞായറാഴ്ച
  • കറുത്തവാവ്
  • സൂര്യ ഗ്രഹണ
  • ദുഃഖവെള്ളിയാഴ്ച
  • ഓണം
  • ക്രിസ്മസ്
  • അഷ്ടമിരോഹിണി
  • ആവണിഅവിട്ടം
  • ഗായത്രി ജപം
  • ആവണി പിറപ്പ്
  • പൂജവെപ്പ്
  • ദീപാവലി
  • വിഷു
  • റംസാൻ
  • ബറാവൗഫ് ഒഴിവ്
  • ശ്രീനാരായണ ഗുരു സമാധി

Part B

  • തൈപ്പൊങ്കൽ
  • ശിവരാത്രി
  • കർക്കിടക വാവ് ഒരിക്കൽ
  • സ്വർഗ്ഗവാതിൽ ഏകാദശി https://youtu.be/_CbgkJv4cPQ
  • വിനായകചതുർഥി
  • തൃക്കാർത്തിക വൃശ്ചികം അവധി
  • ക്ഷേത്രപ്രവേശനം അവധി (27 തുലാം 1108)


ഒന്നാംതരം, രണ്ടാംതരം, മൂന്നാം തരം, നാലാംതരം ക്ലാസ്സുകളിലെ പരീക്ഷ സമ്പ്രദായം(1933-1949)
ഒന്നാംതരം (പരീക്ഷാ വിഷയങ്ങൾ)

  • ഭാഷ, കണക്ക്, വായന, കഥനം, കേട്ടെഴുത്ത്

രണ്ടാം തരം (പരീക്ഷാ വിഷയങ്ങൾ)

  • വായന, കഥനം, കണക്ക്, ഭാഷ, കേട്ടെഴുത്ത്, മനഃകണക്ക്

മൂന്നാം തരം (പരീക്ഷാ വിഷയങ്ങൾ)

  • മനഃകണക്ക് , വായന, കഥനം, കണക്ക്, ഭൂമിശാസ്ത്രം

ഈ കാലഘട്ടത്തിലെ വി കെ ആച്ചിയമ്മ എന്ന ഒരു കുട്ടിയുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ്

നാലാം തരം (പരീക്ഷാ വിഷയങ്ങൾ )

  • ഭാഷ, രചന, കേട്ടെഴുത്ത്, ചരിത്രം, ഭൂമിശാസ്ത്രം, Drawing - ചരിത്രം
തിരുവിതാംകൂർ രാജഭരണകാലത്തെ നാലാം  തരം വാർഷിക പരീക്ഷ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തുല്യമായ നടത്തിപ്പാണ്. ലോഗ് ബുക്കിൽ നാലാം ക്ലാസ് വാർഷിക പരീക്ഷ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, " (1117  മീനം 12)  ഇന്ന് രാവിലെ 10 മണിക്ക് നാലാം ക്ലാസ് പരീക്ഷ ആരംഭിച്ചു, അസിസ്റ്റൻറ് സൂപ്രണ്ട് ആയി നിയമിച്ച യോഗക്ഷേമം സ്കൂൾ അസിസ്റ്റൻറ്  കെ പി നാരായണൻ നായർ ഹാജരായിരുന്നു, കൃത്യസമയത്ത് തന്നെ പരീക്ഷ ആരംഭിച്ചു, ആദ്യമായി കുട്ടികളെ ഇരുത്തിയ ശേഷം ഭാഷാ ചോദ്യക്കടലാസ് കവർ എടുത്തു, മുദ്ര പരിശോധിച്ചതിനുശേഷം കവർ പൊട്ടിച്ചു, ചോദ്യക്കടലാസ് വിതരണം ചെയ്യുകയും ചോദ്യം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹാജരായ കുട്ടികൾ 32/33. കൃത്യസമയത്ത് പരീക്ഷ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. അനന്തരം കടലാസുകൾ എണ്ണി കവർ ചെയ്തു. അരക്ക് മുദ്രവെച്ചു പരിശോധനയ്ക്കായി വടക്കേക്കര സ്കൂളിലേക്ക് അയച്ചു. ഇതെല്ലാം അസിസ്റ്റൻറ് സൂപ്രണ്ട്  കെ പി നാരായണൻ നായരുടെ മുൻപാകെ ബോധ്യപ്പെടുത്തി ചെയ്തിട്ടുള്ളത് ആകുന്നു. ഇതെല്ലാം ഞാൻ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് അസിസ്റ്റൻറ് സൂപ്രണ്ട്  ഒപ്പിട്ടു. " (1117  മീനം 13)"  കുരുവിള വശം ഉത്തരക്കടലാസ്   കൊടുത്തയച്ചു  രസീത് വാങ്ങി."

ഭൗതികസൗകര്യങ്ങൾ

മികവുകൾ

  • സ്കൂൾ മാഗസിൻ 2018-19

ഈറനണിഞ്ഞ ഓർമ്മകൾ<--click here

  • പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം

2016 സെപ്റ്റംബർ മാസം മുതൽ പൂർവ വിദ്യാർത്ഥികൾ ചുക്കാൻപിടിച്ച് മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ സ്നേഹ സംഗമം എന്ന പേരിൽ ധാരാളം വാതിൽപ്പുറ പ്രവർത്തനങ്ങൾ സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടത്തപ്പെട്ടു. വിദ്യാലയത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ സ്കൂൾ ഹാളിലെ പകൽ വീട്ടിൽ രണ്ടുമാസത്തിലൊരിക്കൽ ഒത്തുകൂടുന്നു. കൗൺസിലിംഗ് ക്ലാസുകൾ, പ്രമുഖ യോഗാചാര്യൻ മാരുടെ യോഗ ക്ലാസുകൾ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , തിരുവല്ല സിഐ ശ്രീ രാജപ്പൻ, എസ്എൻഡിപി ക്ഷേത്ര കാര്യദർശി കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, കലാകാരന്മാർ, കർഷക അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, വനിതാ രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ സ്നേഹ സംഗമത്തിന് മാറ്റുകൂട്ടി.

  • അതിഥി തൊഴിലാളികളുടെ മക്കൾ ഈ വിദ്യാലയത്തിന് മുതൽകൂട്ട്

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ  2000  നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും  കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബംഗാൾ, ബീഹാർ, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2010 മുതൽ  ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബംഗാൾ ബീഹാർ ആസാം തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. എല്ലാ ബുധനാഴ്ചയുംസ്കൂൾ അസംബ്ലിയിൽ ഹിന്ദി പ്രാർത്ഥനാ ഗാനങ്ങളും, ഹിന്ദിയിലുള്ള പ്രതിജ്ഞയും, എല്ലാ കുട്ടികളും ഒരുമിച്ച് ഏറ്റുചൊല്ലി. എല്ലാ വെള്ളിയാഴ്ചയുംസ്കൂൾഅസംബ്ലി തമിഴ്നാടിന് ആയി മാറ്റി വയ്ക്കപ്പെട്ടു. 2016 17 ലെ തിരുവല്ല സ്കൂൾ കലോത്സവത്തിൽ തഹമിന മൊണ്ടൽ എന്ന ബംഗാൾ സ്വദേശിനി (നാലാം ക്ലാസുകാരി) എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
 

മുൻസാരഥികൾ

രാജഭരണകാലം
ക്രമ

നമ്പർ

പേര് കാലഘട്ടം(മലയാള വർഷം)
1. ജി നാണു പിള്ള

തേലപ്പുറത്ത് കുറ്റൂർ

18/12/119-17/03/124
2. എംഎൽ സരസ്വതിയമ്മ

കൂത്തു പള്ളി തെങ്ങേലി

20/03/124-
3. കൃഷ്ണൻ നായർ
4. കെ കെ മറിയം
സ്വാതന്ത്ര്യാനന്തരം
ക്രമ

നമ്പർ

പേര് കാലഘട്ടം
1. കെ കെ ചെല്ലമ്മ 21/06/79-04/08/81
2. കെ എൻ സരോജിനിയമ്മ

തെങ്ങേലി

1981-1983
3. ത്രേസ്യാമ്മ തോമസ്

തിരുമൂലപുരം

1983-1987
4. വികെ പങ്കജാക്ഷി

തിരുമൂലപുരം

1988-1991
5. കെ പി കുഞ്ഞമ്മ

കുറ്റൂർ

1991-1993
6. അച്ചാമ്മ ടി കെ  മുണ്ടിയപ്പള്ളി 1993-1995
7. എംഎം ഏലിയാമ്മ

ചാത്തങ്കേരി

04/05/95-30/04/98
8. അലക്സാണ്ടർ മത്തായി ചീരഞ്ചിറ 09/07/98-31/03/2003
9. എൻ ജയകുമാരി

തുകലശ്ശേരി

02/06/2003-31/03/2008
10. കെ കെ ശാന്ത കുറ്റൂർ 25/05/2008-30/05/2016
11. എലിസബത്ത് ജോസഫ് കുറ്റൂർ 01/07/2016-31/052021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കെ.ഇ. മാമ്മൻ (31 ജൂലൈ, 1921 - 26 ജൂലൈ,2017)

ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്നു കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ. 1921 ജൂലൈ 31-ന് കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി ജനിച്ചു. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അവിടെ ആയിരുന്നു മാമ്മന്റെ ജനനം.[5] തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.[5] സി. കേശവന്റെ പ്രസംഗങ്ങൾ ആകൃഷ്ഠനായാണ് മാമ്മൻ പൊതുരംഗത്തേക്ക് ഇറങ്ങിയത്. പൊതുരംഗത്തെ നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല. തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ പ്രസംഗിച്ചതോടെ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തായി തൃശ്ശൂർ സെന്റ്. തോമസ് കോളജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പൂർത്തീയാക്കി. തുടർന്ന് 1940-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ മദാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഭാരതത്തിലെങ്ങും യുവജനങ്ങൾ പഠനമുപേക്ഷിച്ച് മോചനത്തിനായി ഇറങ്ങുന്ന കാലമായിരുന്നതിനാൽ അന്നത്തെ അണികൾക്കൊപ്പം ചേരാനായിരുന്നു മാമ്മന്റെയും തീരുമാനം. തുടർന്ന് 1943-ൽ നാട്ടിൽ തിരിച്ചെത്തി. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 22-ആമത്തെ വയസിൽ തിരുവല്ലയിലേക്ക് താമസം മാറ്റുകയും തിരുവല്ലയും കോട്ടയവും പ്രവർത്തനകേന്ദ്രമാക്കുകയും ചെയ്തു. ഒടുവിൽ 1996-ലാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലും സജീവമായിരുന്നു മാമ്മൻ. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ വച്ച് 2017 ജൂലൈ 26-ന് അന്തരിച്ചു.[5] അവസാനകാലത്ത് നാല് വർഷത്തോളം നെയ്യാറ്റിൻകരയിലെ ആശുപത്രിയിലായിരുന്നു മാമ്മൻ കഴിഞ്ഞിരുന്നത്.

2010 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിനുളള ക്ഷണം സ്വീകരിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് 26-10-2010 ൽ ശ്രീ കെ ഇ മാമ്മൻ എഴുതിയ മറുപടി കത്ത്.

2. പ്രസന്നകുമാർ തത്ത്വമസി

2018 ൽ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പടയണി കലാകാരൻ

ദിനാചരണങ്ങൾ

1.സ്വാതന്ത്ര്യ ദിനം

കോവിഡ് 19‌ പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.

2.ഓണം

പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

3.അധ്യാപക ദിനം

അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ് നടത്തി കുട്ടികളും രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.

അദ്ധ്യാപകർ

  • ശ്രീമതി മറിയാമ്മ ജോസഫ് (പ്രധാനാധ്യാപിക)
  • ജെസ്സി മാത്യു
  • ഷാഫിന ഇ
  • ബിന്ദു ലക്ഷ്മി  വി
  • ഷമീറ എസ് (പ്രീ പ്രൈമറി)

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.359866, 76.580269|zoom=10}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._തെങ്ങേലി&oldid=1367928" എന്ന താളിൽനിന്ന് ശേഖരിച്ചത്