ഗവ.എൽ.പി.എസ്.അറന്തകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര | |
---|---|
![]() | |
വിലാസം | |
അങ്ങാടിക്കൽ തെക്ക് ജി.എൽ.പി.എസ്അറന്തക്കുളങ്ങര , അങ്ങാടിക്കൽ തെക്ക് പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0473 4285077 |
ഇമെയിൽ | aranthakulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38235 (സമേതം) |
യുഡൈസ് കോഡ് | 32120100513 |
വിക്കിഡാറ്റ | Q87597042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 64 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ |
പി.ടി.എ. പ്രസിഡണ്ട് | ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
18-01-2022 | 38235 1 |
ചരിത്രം
ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻഎസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് അറന്തകുളങ്ങര പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ, മതിയായ എണ്ണം ടോയിലറ്റുകൾ, പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ,കിണറും ,വിശാലമായ കളിസ്ഥലം,ഷട്ടിൽ കോർട്ട്,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്.ഇതിനുപുറമെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രേണുക
- രമണൻ
- ടി.ജി സാവിത്രി
- പി .ഹരിശ്ചന്ദ്രൻ പിള്ള
- എൻ .ലീലാമ്മ
- എൻ .നളിനിക്കുട്ടി
- പി .ദിവാകരൻ
നേട്ടങ്ങൾ
S C E R T യിൽ നിന്നും മികവിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി L S S സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസുകളിലും ഓൺലൈൻ മൾട്ടിമീഡിയ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.കായിക വികസനത്തിനായി അനുയോജ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.Work experience മേളകളിലും ,ശാസ്ത്ര മേളകളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.വി ചന്ദ്രൻ (പത്രപ്രവർത്തനം)
- ഡോ.ശിവൻകുട്ടി
- ജയപ്രസാദ് (വ്യോമസേന)
- അങ്ങാടിക്കൽ ലംബോധരൻ
ചിത്രശാല
വഴികാട്ടി
{{#multimaps:9.1958006,76.7780666|zoom=13}}
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38235
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ