ഗവ. എൽ. പി. എസ്. തൃക്കാക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. തൃക്കാക്കര | |
|---|---|
| വിലാസം | |
തേവയ്ക്കൽ വി.കെ.സി പി.ഒ. , 682021 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 9496229484, 0484 2410066 |
| ഇമെയിൽ | glpsthrikkakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25212 (സമേതം) |
| യുഡൈസ് കോഡ് | 32080104303 |
| വിക്കിഡാറ്റ | Q99509620 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കളമശ്ശേരി മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 174 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീല. സി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | അൻവർ ഹനീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
| അവസാനം തിരുത്തിയത് | |
| 16-01-2022 | 25212 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കകര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 91 ആൺകുട്ടികളും 83 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി ഈ വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, ഒരു കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്.
ചരിത്രം
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. തുടർന്ന് വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കേരള സർക്കാരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക - രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.
ഇപ്പോഴത്തെ PTA & MTA സാരഥികൾ:-
ഹെഡ്മിസ്ട്രസ്: ശ്രീമതി. ലീല സി. എസ്
സ്കൂൾ ലീഡർ: ഫിദ ഫാത്തിമ. പി. വൈ
PTA പ്രസിഡന്റ്: ശ്രീ. അൻവർ ഹനീഫ്
PTA വൈസ് പ്രസിഡന്റ്: ശ്രീ. ജ്യോതി രഘു
മാതൃസമിതി ചെയർപേഴ്സൺ : ശ്രീമതി. സുൽഫത്ത്
മാതൃസമിതി വൈസ് ചെയർപേഴ്സൺ : ശ്രീമതി. ചിഞ്ചു
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജെടുത്ത തിയ്യതി |
|---|---|---|
| 1 | ഗോദവർമ്മ തമ്പാൻ | |
| 2 | ആർ. ശേഷയ്യൻ | |
| 3 | കെ. ഗോവിന്ദപിള്ള | |
| 4 | കെ. കുഞ്ഞുണ്ണിപ്പിള്ള | |
| 5 | നാഗപ്പാടി കൃഷ്ണപിള്ള | |
| 6 | കൃഷ്ണൻ ഇളയത്ത് | |
| 7 | ഇട്ടിര | |
| 8 | കെ. എം. ജോസഫ് (ഔസേപ്പ്) | |
| 9 | രാമകൃഷ്ണൻ | |
| 10 | പത്മാക്ഷിയമ്മ | |
| 11 | ഒ. കാവുകുട്ടി | |
| 12 | ഒ. ദേവസ്സി | 1983 |
| 13 | കെ. സി. തോമസ് | |
| 14 | അലിയാർ | |
| 15 | നാരായണൻ | |
| 16 | കോമളം | |
| 17 | അരവിന്ദാക്ഷൻ | |
| 18 | ഏലിക്കുട്ടി | 2005 |
| 19 | സൈനബ പി. എച്ച് | 07.04.2010 |
| 20 | ലീല സി. എസ് | 18.06.2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- അലിയാർ ടി. വി (റിട്ട. എഞ്ചിനീയർ, ഇലക്ട്രിസിറ്റി)
- പി. കെ. രാമചന്ദ്രൻ (മുൻ റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ)
- അഡ്വ. എം. കെ. സിദ്ധൻ
- അഡ്വ. പി. എസ്. ഗോപിനാഥ്
- ബെൻസൺ ബെന്നി
- പി. കെ. ബേബി (മുൻ കൗൺസിലർ, കളമശ്ശേരി മുനിസിപ്പാലിറ്റി)
- എം. കെ. എ. മുനീർ (മുൻ പ്രസിഡന്റ്, എടത്തല ഗ്രാമ പഞ്ചായത്ത്)
നേട്ടങ്ങൾ
- 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.
- 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
- 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.
ചിത്രശാല
അധിക വിവരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- അറബിക് ക്ലബ്ബ്
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
- സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.045963, 76.363665 | width=800px| zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25212
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ