സ്ഥലനാമ ചരിത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും കൊച്ചി നഗരത്തിന്റെ ഒരു പ്രദേശവുമാണ് തൃക്കാക്കര. പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. മോഡൽ എഞ്ചിനീയറിങ്ങ് കോളേജും, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. പ്ലീനി തന്റെ പ്രസിദ്ധമായ ഇന്ഡിക്കസില് തൃക്കാക്കരയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.