ഗവ. എൽ. പി. എസ്. തൃക്കാക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022 - 23 അധ്യയന വർഷത്തെ നേട്ടങ്ങൾ

മുൻ വർഷങ്ങളിലെ നേട്ടങ്ങൾ

  • 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
  • 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
  • 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.
  • 2018 – 19 അധ്യയന വർഷം ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ്.
മികച്ച സ്കൂൾ ലൈബ്രറിക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നു
  • കളമശ്ശേരി മണ്ഡലം എം. എൽ. എ ബഹു. ശ്രീ. വി. കെ. ഇബ്‌റാഹീംകുഞ്ഞ് നടപ്പിലാക്കിയിരുന്ന "ഉണർവ്വ്" - അക്ഷയ പദ്ധതിയിലും ഈ വിദ്യാലയം വളരെ മുന്നിലാണ്. രണ്ടു തവണ സെക്കന്റ് റണ്ണർ അപ്പ് ആയി. എൽ. കെ. ജി മുതൽ നാലാം ക്ലാസ് വരെയുള്ളവർക്ക് ടോപ് സ്‌കോറർ സ്ഥാനങ്ങളും സർട്ടിഫിക്കറ്റും ലഭിച്ചു.
  • മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച അധ്യാപകനുള്ള അവാർഡും ഈ വിദ്യാലയത്തിലെ എ. എൻ അശോകൻ സാറിന് ലഭിച്ചു.
  • മികച്ച കുക്കിനുള്ള അവാർഡ് ഈ വിദ്യാലയത്തിലെ കുക്ക് ആയ ശ്രീമതി. ബിന്ദുവിന് ലഭിച്ചു.
മികച്ച സ്കൂളിനുള്ള അവാർഡ് UST Global ൽ നിന്നും ഏറ്റുവാങ്ങുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം