ഗവ. യു പി സ്കൂൾ, തെക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36275 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അലപ്പുഴ ജില്ലയിൽ മാവേലിക്കര തലൂക്കിൽ ചെട്ടികുുളങ്ങര ഗ്രാമപഞ്ചായത്തിലെ പെരുങ്ങാല വില്ലേജ് പത്താം വാർഡിൽ കെയ്പ്പള്ളികാരാഴ്മ എന്ന ഗ്രാമപ്രദേശത്താണ് ഒരു നൂറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുുളങ്ങരയുടെ പരിശുദ്ധിയും പാരമ്പര്യവും ഈ വിദ്യാലയത്തിനും ആവകാശപ്പെടാവുന്നതാണ്,

ഗവ. യു പി സ്കൂൾ, തെക്കേക്കര
വിലാസം
ഓലകെട്ടിയമ്പലം

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം30 - 05 - 1921
വിവരങ്ങൾ
ഫോൺ0479 2478989
ഇമെയിൽgupsthekkekara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36275 (സമേതം)
യുഡൈസ് കോഡ്32110701004
വിക്കിഡാറ്റQ87479008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല .ആർ
പി.ടി.എ. പ്രസിഡണ്ട്സുഗീഷ്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ
അവസാനം തിരുത്തിയത്
15-01-202236275


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921 മെയ് മാസത്തിലാണ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായത്.  നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ പള്ളികുടം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.  ഒരേക്കർ  പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും  ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ  ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.

8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. സ്കൂളിന് ലൈബ്രറി, ഗണിത ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഐടി പഠനത്തിനുള്ള സൗകര്യം ഇവയുണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് അൻപത് സെന്റ് കളിസ്ഥലമുണ്ട്. സ്കുളിൽ ശു‍ദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വ‍ൃത്തിയുള്ള അടുക്കളയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അനിരുദ്ധൻ സാർ

സദാശിവൻ സാർ

രാജൻ നായർ സാർ

രാജമ്മ ടീച്ചർ

ജാനകി ടീച്ചർ

കമലമ്മ ടീച്ചർ

നേട്ടങ്ങൾ

കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേ‍ടാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം. പി കൃഷ്ണപിള്ള

കുട്ടപ്പൻ സഖാവ്

അഡ്വ. അനിൽകുമാർ

ജേക്കബ് തോമസ് ഐ. എ. എസ്

വഴികാട്ടി

{{#multimaps:9.1968027,76.5327555 |zoom=18}}