ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട് | |
---|---|
വിലാസം | |
മരക്കാപ്പ് കടപ്പുറം തൈക്കടപ്പുറം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഫോൺ | 0467 2288250 |
ഇമെയിൽ | 12069kanhangad@gmail.com |
വെബ്‍സൈറ്റ് | https://12069gfhskanhangad.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12069 (സമേതം) |
യുഡൈസ് കോഡ് | 32010500128 |
വിക്കിഡാറ്റ | Q64398577 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 430 |
പെൺകുട്ടികൾ | 457 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ കെ വി |
അവസാനം തിരുത്തിയത് | |
13-01-2022 | Nhanbabu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിൽ പെട്ട മരക്കാപ്പ് കടപ്പുറത്താണ് ഗവ. ഫിഷറീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഗവ. ഫിഷറീസ് ഹൈസ്കൂൾ കാഞ്ഞങ്ങാട് - മരക്കാപ്പ് കടപ്പുറം - ഒരു തിരനോട്ടം.......
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിൽ പെട്ട മരക്കാപ്പ് കടപ്പുറത്താണ് ഗവ. ഫിഷറീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്റെ ലാളനയേറ്റ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമാണ് ഒരു നാടിനഭിമാനമായ ഇന്നത്തെ ഗവ. ഫിഷറീസ് ഹൈസ്കൂൾ.
വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ താല്പര്യം കാണിച്ചിരുന്ന യശ:ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാദ്ധ്യാപകവിദ്യാലയമായ ഇതിനെ ഒരു ലോവർ എലിമെന്ററി( 1 - V) സ്കൂളായി മാറി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണിത ഒരു ഓല മേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പഴമക്കാർ ഇന്നും ഈ വിദ്യാലയത്തെ "കണ്ണാച്ചന്റെ സ്കൂൾ" എന്നും വിളിക്കാറുണ്ട്.
കാട്ടുകച്ചേരി കണ്ണന്റെ മരണശേഷം അനാഥമായ ഈ വിദ്യാലയം നിലനിർത്തുന്നതിനുവേണ്ടി പ്രദേശത്തെ പൗരപ്രമുഖരായിരുന്ന കാലയവനികയിൽ മറഞ്ഞുപോയ ചെറിയ കുഞ്ഞിരാമൻ, കെ. മാധവൻ, കെ.പി.കൊട്ടൻ, കെ കണ്ണൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാട്ടാമ്പള്ളി കലന്തൻ, കോരൻ കാരണവർ, പി.കെ കണ്ണൻ, ടി.വി.മൊട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പത്തംഗ സമിതി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരുടെ പ്രവർത്തനഫലമായി സ്കൂളിന് ഏതാണ്ട് ഏഴു ക്ലാസ്സ് മുറികളും ഓഫീസ് സൗകര്യങ്ങളോടുകൂടിയ ഓടുമേഞ്ഞ ഒരു സ്കൂൾ കെട്ടിടം ഉയർന്നുവന്നു. ഈ കെട്ടിടത്തിന് അന്നത്തെ സൗത്ത് കാനറ ജില്ലയുടെ വിദ്യാഭ്യാസവകുപ്പു മേധാവിയായിരുന്ന ശ്രീ.ധൂമപ്പ പ്രവർത്തനസജ്ജ സമ്മതിപത്രം നല്കുകയുണ്ടായി. നാട്ടുകാരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ അന്നത്തെ മലബാർ ജില്ലയിലെ പ്രഗല്ഭനായ അഡ്വക്കറ്റായിരുന്ന ശ്രീ.നാരായണദാസ് വിദ്യാലയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. കെട്ടിടോൽഘാടനത്തോടൊപ്പം വിദ്യാലയത്തെ അപ്പർ എലമെന്ററി സ്കൂളായി ഉയർത്തി(1-VIII). 1933 ൽ വിദ്യാലയത്തെ സൗത്ത് കാനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. 1938 ൽ വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസബോർഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ൽ വീണ്ടും ഫിഷറീസ് ഡിപ്പാർട്ടുമെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കുശേഷം ഈ വിദ്യാലയം കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു.
വിദ്യാലയകാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന പത്തംഗസമിതിയുടെ കാലശേഷം അവരുടെ മക്കളും ബന്ധുക്കളും ചേർന്ന് വിദ്യാലയത്തെ കേരള ഗവൺമെന്റിന് കൈമാറി. കേരളസംസ്ഥാനം നിലവിൽ വന്ന ശേഷം വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി നിലനിർത്തി( I – VII). ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി നിലനിർത്താനുള്ള ശ്രമങ്ങൾ 1975 മുതൽ ആരംഭിച്ചിരുന്നു. ഒടുവിൽ 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയർത്തി.
ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന പ്രമുഖ വ്യക്തികളായിരുന്നു പരേതരായ കാട്ടുകച്ചേരി രാമുട്ടി, രാഘവൻ, സുബേദാർ എം. കുഞ്ഞികൃഷ്ണൻ എന്നിവർ.
സാമുഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണം ഈ വിദ്യാലയമാണ്. …................
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലമുണ്ട്, രണ്ട് ഇരുനിലക്കെട്ടിടങ്ങൾ, അസംബ്ലി ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
മുൻസാരഥികൾ
No. | പ്രഥമാധ്യാപകൻ | കാലയളവ് |
---|---|---|
1 | സരസ്വതി | 1998-2000 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
നേർകാഴ്ച
-
Malavika A S9A
-
Fathimath Hafeefa 7B
-
Muhammed Ramzan 4A
-
Sidharth M 9B
വഴികാട്ടി
- നിലേശ്വരം തൈക്കടപ്പുറത്ത് നിന്നും ൩ കി.മി അകലെ സ്ഥിതി ചെയ്യുന്നു.
{{#multimaps:12.24635, 75.10368|zoom=16}}
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12069
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ