എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13082 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം
വിലാസം
മലപ്പട്ടം

എ.കെ.എസ്.ജി.എച്ച്.എസ്സ്.എസ്സ് മലപ്പട്ടം,
,
മലപ്പട്ടം പി.ഒ.
,
670631
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽghsmalappattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13082 (സമേതം)
എച്ച് എസ് എസ് കോഡ്13029
യുഡൈസ് കോഡ്32021500605
വിക്കിഡാറ്റQ64460054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബി മാത്യു
പ്രധാന അദ്ധ്യാപികപ്രസന്ന കുമാരി.ഒ.സി
പി.ടി.എ. പ്രസിഡണ്ട്വി.വി.മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്കെ.പി.മിനി
അവസാനം തിരുത്തിയത്
13-01-202213082
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കണ്ണൂർജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്റിസ്കൂൾ.1980 ൽ അധികാരത്തിൽ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ ,നിലവിൽഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂൾ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദൻ മാസ്റററുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽവെച്ച് ശ്രീ.കെ.വി.മൊയ്തീൻകുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലൻ സെക്രട്ടറിയുമായി സ്കൂൾനിർമ്മാണ കമ്മറ്റി രൂപികരിച്ചു. സ്ഥലം സംഭാവന ചെയ്തവർ 1.എ.വി.കുഞ്ഞനന്തൻ 28 സെന്റ് 2.എ,വി.നാരായണൻ 56സെന്റ് 3.എ.വി.പത്മാവതി 28 സെന്റ് 4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ് 5.പൊട്ടക്കുന്നിൽ ശ്രീദേവി 28 സെന്റ് 6.കെ.ഇ.മാധവി അമ്മ 28 സെന്റ് 7.കെ.വി.കുഞ്ഞിരാമൻനായർ 28സെന്റ് 8.പി.വി.ഗോവിന്ദൻ 28 സെന്റ് 9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ് 10.തുണ്ടിക്കര നാരായണൻ 20 സെന്റ് 11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ

     ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയർത്തി ഗവൺമെന്റിന് സമർപ്പിച്ചത്.

1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു. തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി

ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായി.11/7/1982 ൽ ഇരിക്കൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി 

ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി ഉയർത്തപ്പെട്ടു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : -- Under Construction ---

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ സ്കൂളിൽ പഠിച്ചവരാണ്.

വഴികാട്ടി

{{#multimaps: 12.027242695439616, 75.50679948160762 | width=800px | zoom=17 }}

  • കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക് മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു.
  • തളിപ്പറമ്പിൽ നിന്നും 27 കി.മി. അകലം