ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.നെയ്യാറ്റിൻക്കര മുൻസിപ്പാലിറ്റിയിൽ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത്
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ | |
---|---|
![]() | |
വിലാസം | |
പെരുമ്പഴുതൂർ ഗവ.എച്ച്.എസ്സ്.പെരുമ്പഴുതൂ൪ , തിരുവനന്തപുരം 695126 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1897-98 |
വിവരങ്ങൾ | |
ഫോൺ | 04712221588 |
ഇമെയിൽ | ghsperumpazhuthoor44069@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സുന്ദർദാസ് എ |
അവസാനം തിരുത്തിയത് | |
12-01-2022 | 44069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
3.അദ്ധ്യാപക൪
ഹൈസ്കൂൾ വിഭാഗം
ശ്രീമതി ശ്രീലത എസ്സ് (സയൻസ്)
ശ്രീമതി ബിന്ദു സി ഒ(മലയാളം)
ശ്രീമതി ജീജീ എസ്(മലയാളം)
ശ്രീമതി താര ബി കെ(ഇംഗ്ളീഷ്)
ശ്രീമതി ഷീബ ജെ (ഹിന്ദി)
ശ്രീമതി സൂസി എസ് കെ(സാമൂഹികശാസ്ത്രം)
ശ്രീമതി മിനി ടി എസ്(സാമൂഹികശാസ്ത്രം)
ശ്രീമതി രാജാമോഹൻ എൻ(സയൻസ്)
ശ്രീമതി വിമലാജോണ്സ്(സയൻസ്)
ശ്രീമതി ബീന സി എച്ച്(കണക്ക്)
ശ്രീമതി ബിന്ദുകല(കണക്ക്)
ശ്രീമതി ജയറസ് ഗീതകുമാരി(പി റ്റി)
പ്രൈമറി വിഭാഗം
ശ്രീമതി പ്രഭകുമാരി
ശ്രീമതി ചിത്രലേഖ എസ്
ശ്രീ രജ്ഞിത്ത്
ശ്രീ ഗോഡവിൻ
ശ്രീമതി ആശാദേവി റ്റി വി
ശ്രീമതി ലാലി പി
ശ്രീമതി ഗീതാകുമാരി
ശ്രീമതി പ്രേമജ
ശ്രീമതി അനിത ബി എസ്
ശ്രീമതി സുദർമജാദേവി എസ്
പ്രീപ്രൈമറി വിഭാഗം
ശ്രീമതി രാഖി
ശ്രീമതി ഗീതകുമാരി
ഭൗതികസൗകര്യങ്ങൾ
1981 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പൾ സ്കൂളിന് ഒന്നര ഏക്കർ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തിൽ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെൽവ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുൻസിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാൻ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചർ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളിൽ കലാകായിക അദ്ധ്യാപകരുൾ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. I E D കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി ജൂനിയർ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തിൽ
നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികൾ നൽകുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തിൽ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തിൽ നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു .കുട്ടികൾക്ക് കളിയ്ക്കാനായി ഒരു കളിസ്ഥലം ഇല്ലാത്തതിനാൽ സ്കൂളിൻറെ മുൻഭാഗത്തുള്ള സ്ഥലത്താണ് കളിയ്ക്കാറ് .വേനൽക്കാലമായാൽ ജലദൗർലഭ്യം പ്രശ്നമാകാറുണ്ട് .2017- 18 അദ്ധ്യയനവ൪ഷത്തിൽ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി ഒരു സ്കൂൾവാൻ നെയ്യാറ്റിൻകര എം എൽ എ അനുവദിച്ചുനൽകുകയുണ്ടായി
മികവുകൾ
2016-2017 അദ്ധ്യയനവ൪ഷത്തിൽ SSLC പരീക്ഷയിൽ 100% വിജയം നേടുകയും 5 പേർക്ക് എല്ലാവിഷയങ്ങൾക്കും A+ നേടാനും കഴിഞ്ഞു 2016-2017 അദ്ധ്യയനവ൪ഷത്തിൽ SSLC പരീക്ഷയിൽ ഒരു കുട്ടി വിജയിക്കാതിരുന്നതിനാൽ 100% നേടാൻ കഴിഞ്ഞില്ല എന്നാൽ 6 പേർക്ക് എല്ലാവിഷയങ്ങൾക്കും A+ നേടാനും കഴിഞ്ഞു
പ്രവേശനോത്സവം
2016 – 2017 അധ്യാന വർഷത്തെ ആദ്യദിനം 01-06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ കൂട്ടുകാർ, റെഡ്ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. തുടർന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: അനിൽകുമാ൪ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ മഹാദേവൻ, കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് സ്ഥലം എം.എൽ.എ ശ്രീ : ആൻസലൻ ദീപം തെളിയിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
വിദ്യാലയ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന അസംബ്ളിയിലും പ്രതിഞ്ജയിലും പൂ൪വ വിദ്യാ൪ത്ഥി പുന്നക്കാടു് സജു , ലൈബ്രറികൗൺസിൽ പ്രതിനിധി ,പി റ്റി എ പ്രസിഡൻറ് എന്നിവ൪ പങ്കെടുത്തു .2017 ജനുവരി 27 ന് സ്ക്കൂൾ അസംബ്ളിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദമാക്കുകയും തുടർന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത ശേഷം 11 മണിയ്ക്ക് നെയ്യാറ്റിൻകര എം എൽ എ ശ്രീ ആൻസലൻ ,വാർഡ് കൗൺസിലർ ശ്രീ മുരുകൻ മുൻ പി.റ്റി.എ പ്രസിഡന്റു് ശ്രീ അനിൽകുമാർ, ഇപ്പോഴത്തെ പി.റ്റി.എ പ്രസിഡന്റ് ശ്രീ മഹാദേവൻ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ,എസ് എം സി ചെയർമാൻ സുധീർചന്ദ്രൻ , നാട്ടുകാർ,വികസന സമിതി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, തുടങ്ങി ഏകദേശം 100 പേർ സ്ക്കൂളിന് ഉളളിൽ നിന്നു കെണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു

പാഠ്യേതര പ്രവർത്തനങ്ങൾ
റിപ്പബ്ളിക് ദിനാഘോഷം
റിപ്പബ്ളിക് ദിനാഘോഷം രാവിലെ 8.15 ന്സ്ക്കൂൾ അങ്കണത്തിൽ ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച എം ശ്രീമതി ഓ. ലീല യുടെ സാന്നിധ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ മഹാദേവൻ ദേശീയപതാക ഉയർത്തുകയും റിപ്പബ്ളിക്ദിന സന്ദേശം സൽകുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ മഹാദേവൻ സ്വാഗതം ചെയ്യുകയും എച്ച്.എം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.ഇതോടനുബന്ധിച്ച് സ്ക്കൂളിലെ വിദ്യാത്ഥികൾ, റെഡ്ക്രോസ്, അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു
സ്കൗട്ട് & ഗൈഡ്സ്
ശ്രീമതി ആശാ ദേവിയുടെ നേത്രത്വത്തിൽ ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ചിത്രലേഖയുടെ നേത്രത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റും പ്രവ൪ത്തിച്ചു വരുന്നു.രാഷ്ട്രപതി ,രാജ്യപുരസ്കാ൪ ക്യാംപുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേസ് മാ൪ക്ക് നേടുകയും ചെയ്തുുവരുന്നു



- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
എല്ലാ ക്ളാസ്സിലെ കുട്ടികളും ക്ളാസ്സിൻ്റതായി പതിപ്പുകൾ തയ്യാറാക്കാറുണ്ട്. അത് സ്കൂൾ അസംബ്ളിയിൽ പ്രകാശനം ചെയ്യുകയും കുട്ടികൾക്ക് വായിക്കുവാനായി ലൈബ്രറിയിൽ സൂക്ഷിക്കാറുണ്ട് .എല്ലാ വിശേഷദിനങ്ങളിലും ആ ദിനവുമായി ബന്ധപ്പെട്ട അസംബ്ലി നടത്തുകയും ആ ദിനവുമായി ബന്ധപ്പെട്ട മാഗസീൻ പ്രകാശനം ചെയ്യുകയും ആ മാഗസീൻ സ്കൂൾ ലൈബ്രറിയിൽ എല്ലാ വിദ്യാർത്ഥികൾക്കുമായി സൂക്ഷിക്കുകയും ചെയ്യുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളം അദ്ധ്യാപക൪ മികച്ചരീതിയിൽ വിദ്യാരംഗം കലാ സാഹിത്യ വേദി.നടത്തിവരുന്നു .അതിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും വിവിധ മേഖലകളിൽ നടക്കുന്നതായ മത്സരസ്ഥലങ്ങളിൽ പങ്കെടുപ്പിക്കുകുയും ചെയ്തുവരുന്നു
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി കേരള കൗമുദി സ്ക്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതി ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു.സ്ക്കൂളിൽ ഒരു വർഷത്തേയ്ക്ക് കേരള കൗമുദി ദിന പത്രം സ്പോൺസർ ചെയ്തിരിക്കുന്നു.ഇതു കൂടാതെ ദേശാഭിമാനി , മലയാളമനോരമ ,മാതൃഭൂമി എന്നീ പത്രങ്ങളും വിദ്യാർത്ഥികൾക്കായി സ്പോൺസർ ചെയ്തിരിക്കുന്നു
സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാൾക്കുറിപ്പ് പ്രദർശനം, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ, പ്രാദേശിക ഗ്രന്ഥശാല സന്ദർശനം ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു. - ക്ലബ്ബ് പ്രവർത്തനങ്ങൾ
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ് ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു. ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂൾ ദിനം ആരംഭിക്കും .അസംബ്ളിയിൽ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകത'കളുമായി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി എച്ച് എം പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികൾക്ക് എല്ലാപ്പേ൪ക്കും വായിക്കാൻ ഉള്ള സൗകര്യാ൪ത്ഥം സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂൾ കുട്ടിക്കൂട്ടം രൂപികരിച്ചു.
.
റെഡ് ക്രോസ്
2014-2015 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാറിന്റെ നേത്രത്വത്തിൽ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി .2016-2017 ൽ അവ൪ സി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു .സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്..റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. പെരുങ്കടവിള ഹെൽത്ത്സെൻററുമായി ചേർന്നു വമിനി ഇ ആർ യോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ബഡ്ഷീറ്റ്) നൽകുകയും ചെയ്തു. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു.


2017-2018 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാർ പ്രമോഷനായി പോയ ഒഴിവിൽ ശ്രീകുമാർ സർ (ജെ ആർ സി കോർഡിനേറ്റർ)സ്കൂൾഗേറ്റിനോടു ചേർന്നു ഒരു ബോർഡ് സ്ഥാപിച്ചപ്പോൾ നടന്ന ആഘോഷങ്ങൾ

- സ്കൂൾ പച്ചക്കറിത്തോട്ടം
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ പച്ചക്കറി കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളിൽ ചെന്ന് നടുന്നതിനായി കറിവേപ്പിലതൈയും അശോകതെറ്റിയും നല്കി . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു .

മികവുകൾ
പാ൦്യപ്രവ൪ത്തനങ്ങൾ
2015-2016 അദ്ധ്യയനവ൪ഷത്തിൽ നമ്മുടെ സ്കൂളിലെ SSLC പരീക്ഷഎഴുതിയ എല്ലാ കുട്ടികളും വിജയിക്കുകയും 100 ശതമാനംവിജയം നേടുകയും ചെയ്തുഞങ്ങളും മുന്നോട്ട്; പിന്നോക്കകാരുടെ മികച്ച വിജയത്തിലേയ്ക്കുള്ള തുടർ പഠന പരിശീലനക്ലാസ്സ് നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർപേർസൺ ഡബ്ളിയു ആർ ഹീബ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ സമയം കൂടാതെ 9.30 മുതൽ 10 വരെയും, ,4 മുതൽ 5മണി വരെയും 6 മുതൽ 8.30 വരെയുള്ള തീവ്രപരിശീലനയത്നമാണ് നടക്കുന്നത്
കായികം
'

മോഡൽ പാർലമെൻ്റ്
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ സ്കൂൾവിദ്യാർത്ഥികൾ ഒരു മോഡൽ പാർലമെൻ്റ് കൂടുകയുണ്ടായി .വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ യഥാർത്ഥ നിയമസഭാ സമ്മേളനത്തിൻ്റ അതേ മാതൃകയിൽ വിദ്യാർത്ഥികൾ ഭംഗിയായി ഭയം അൽപവുമില്ലാതെ അവതരിപ്പിച്ചു

]
- ലഹരി വിരുദ്ധ ദിനം
ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു ,റാലി നടത്തുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്കു.

കരാട്ടേ'
തിരുവനന്തപുരം ആർ എം എസ് എ .യുടെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.
ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.
ഓണാഘോഷം
ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.
2017-2018
പ്രവേശനോത്സവം 2017 – 2018
2017 – 2018അധ്യാന വർഷത്തെ ആദ്യദിനം 01-06.2017 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി സ്വീകരിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു , കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ്' എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയപർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ ,പൂർവ്വ വിദ്യാർത്ഥിസംഗമം പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .പുതിയ കൂട്ടുകാർക്ക് അക്ഷരതൊപ്പിയും , ചിരാതിൽകൊളുത്തിയ ദീപവും ,വർണ്ണക്കുടയും നൽകി സ്വീകരിച്ചു

ആരോഗ്യ പരിപാലനം
സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ജൂനിയർ ഹെൽത്ത് നേർഴസ് പ്രവർത്തിച്ചുവരന്നു . പെരുങ്കടവിള ഹെൽത്ത് സെൻററിൻറേയും നേഴ്സി സ്കൂളിൻറേയുംആഭിമുഖ്യത്തിൽ ബോധവൽക്കരണപ്രക്രിയകൾ നടത്തുകയുണ്ടായി .ഡോക്ടരമാർ കണ്ണ് ,ത്വക്ക് മുതലായവ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയുണ്ടായി
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 വിപുലമായപരിപാടികളോടുകൂടി നടത്തുകയുണ്ടായി .വിദ്ധ്യാർത്ഥികളുടെ ആകർഷകമായ പരിപാടികളും ജനപ്രതിനിധികളുടെ ആശംസകളും റാലിയും ഉണ്ടായിരുന്നു ഉച്ചയോടുകൂടി പാൽപ്പായസവും നൽകി കുഞ്ഞങ്ങളെ രക്ഷിതാക്കളോടെപ്പം വിട്ടയച്ചു
'മികവുകൾ'
മികവുകൾക്കായി കുഞ്ഞുൾക്ക് വായിക്കുന്നതിനും അറിവ് നേടുന്നതിലേയ്ക്കുമായി സ്കൂളിലേക്ക് വിവിധ പത്രങ്ങൾ ജനപ്രതിനിധികൾ സ്പോൺസർ ചെയ്തിട്ടുണ്ട് ജനയുഗം ,ദേശാഭിമാനി ,മലയാളമനോരമ ,കേരളകൗമുദി ഹിന്ദു ,മാത്രുഭൂമി തുടങ്ങിയവ
ഒാണാഘോഷപരിപാടി
വിവിധങ്ങളായ പരിപാടികളോടുകൂടി ഒാണം ആഘോഷിച്ചു . അത്തപ്പൂവിടൽ ,വടംവലി ,ഊഞ്ഞാലാട്ടം ,പാട്ട് ,ഡാൻസ് മുതലായ കലാപരിപാടികളും വിഭവസമ്രദ്ധമായ സദ്യയും നൽകുകയുണ്ടായി
പഠനയാത്ര
ഈ അധ്യാന വർഷത്തെിൽ അഞ്ച് ടൂറുകൾ സംഘടിപ്പിക്കുകയുണ്ടായി .ശാസ്ത്രവുമായി ബന്ധപ്പെട്ടു് ISRO ,ശാസ്ത്ര സാങ്കേതിക മ്യൂസിയം ,മിത്രാനികേതൻ ,
അമരവിളയിലെ ആർക്കിയോളജിക്കൽ മ്യൂസിയം ,മൈസൂർ കൊടൈക്കനാൽ ...............

കലോൽസവം
2017-18 അദ്ധ്യയന വർത്തെ സ്കൂൾ വാർഷികം നവംബർ 1 ,2 തീയതികളിൽ ആഘോഷിച്ചു

കരാട്ടേ
കരാട്ടേ പരിപാടി എട്ട് ,ഒൻപത് ക്ലാസ്സിലെ പെൺകുട്ടികൾക്കായി RMSA യുടെ കീഴിൽ മുൻസിപ്പാലിറ്റിനടത്തിവരുന്നു


അക്കാദമിക മാസ്റ്റർ പ്ലാൻ
ആൻസലൻ എം എൽ എ Muncipal Chair Person ,Education Standing Commettee Chairman , Councillors ,BRC Coordinators ,BPO
എന്നിവരുടെ സാന്നിധ്യത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ഭംഗിയായി നടത്താൻ സാധിച്ചുഡഡ

മികവുൽസവം
ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു





ആറാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ കണക്ക് പ്രോജക്ട് എസ് ബി എൈ നെയ്യാറ്റിൻകര സന്ദർശിച്ചപ്പോൾ പ്രഭ ടീച്ചറും രഞ്ജിത് സാറും ഒപ്പം
2018-2019
ഈ അധ്യാന വർഷത്തെ ആദ്യദിനം 01-06.2018 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചുമുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ് (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം .മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി സ്വീകരിച്ചു .,എം എൽ എ ശ്രീ: ആൻസലൻ ,മുഖ്യ അഥിതി ആയിരുന്നു
സ്കൂൾഎച്ച്എം ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ് സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു , കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുഎന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി








പ്രമാണം:44069 TVM ghsperumpazhuthoor 2019 resized.pdf
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂൾ
മുൻ സാരഥികൾ
ശ്രീമതി സെൽവ കുമാരി
ശ്രീമതി ലില്ലീഭായ്
ശ്രീമതി രമാദേവി
ശ്രീ ബാബു (ഇപ്പോൾ എ ഇ ഒ പാറശ്ശാല )
ശ്രീമതി ഫിലോജസിന്തസെക്യൂറിയ
വഴികാട്ടി
{{#multimaps: 8.4326534, 77.075517 | width=800px | height=500px | zoom=13 }}