എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് തെക്കേത്തുകവല പി.ഒ. , 686519 , കോട്ടയം ജില്ല | |
സ്ഥാപിതം | 20 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04828 228453 |
ഇമെയിൽ | kply32052@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32052 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905031 |
യുഡൈസ് കോഡ് | 32100400119 |
വിക്കിഡാറ്റ | Q87659180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 596 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 596 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 34 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീകല പി എസ് |
പ്രധാന അദ്ധ്യാപകൻ | ലാൽ കെ |
പി.ടി.എ. പ്രസിഡണ്ട് | എസ് ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
12-01-2022 | 32035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
ചിറക്കടവിന്റെ സ്വപ്നസാക്ഷാത്കാരമായി 1957-ൽ തെക്കെത്തുകവലക്കു സമീപമാണ് ശ്രീരാമവിലാസം എൻ,എസ്.എസ്. ഹൈസ്കൂൾ സ്ഥാപിതമായത്. 'നായർ ഭ്രുത്യജനസംഘം' എന്ന പേരിൽ തുടങ്ങിയ സാമുദായിക സംഘടന മന്നത്തു പത്ഭനാഭന്റെ നേത്രുത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയെന്ന മഹാപ്രസ്ഥാനമായി പടർന്നു പന്തലിച്ച കാലത്ത് , ചിറക്കടവിൽ നായർ സമുദായാംഗങ്ങൾ 'ഒന്നാന്ത്യക്കുട്ടം' ( എല്ലാ മാസവും ഒന്നാം തീയതിയുള്ള സംഘം ചേരൽ ) രൂപീകരിക്കുകയും പിന്നീടത് എൻ.എസ്.എസ്. കരയോഗമായി രജിസ്റ്റർ ചെയ്യപ്പെടുകയുമാണുണ്ടായതെന്ന് ആദ്യകാല കരയോഗാംഗങ്ങളിൽ ഏറ്റവും പ്രായമേറിയ അയ്യപ്പച്ചേടത്ത് പരമേശ്വരൻ നായർ സ്മരിക്കുന്നു. പിന്നീട് ശ്രീരാമ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിൽ ഒരു സ്കൂൾ എന്ന ആശയം നാമ്പിട്ടു. ഇ.എം .എസ്സിന്റെ നേത്രുത്വത്തിലുള്ള ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എസ്.ആർ.വി.എൻ.എസ്.എസ്. ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.
1957 ജൂൺ 20-നാണ് സ്കൂൾ തുടങ്ങിയതെന്ന് സ്കൂളിലെ ആദ്യകാല ഹിന്ദി അദ്ധ്യാപകൻ കുറിയണ്ണൂർകരോട്ട് ക്രുഷ്ണൻനായരുടെ ഓർമ്മയിലുണ്ട്. വണ്ടങ്കൽ കേശവൻ നായരായിരുന്നു ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്കൂൾ നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന നൽകിയത് വെട്ടിക്കാട്ടിൽ വി.ജെ. ആന്റണിയാണെന്നത് ഈ സ്കൂൾ സമുദായ ഭേദമന്യേ ചിറക്കടവ് നിവാസികളുടെ അക്ഷരസായൂജ്യമായിരുന്നു എന്നതിനു തെളിവാണ്. ഓലമേഞ്ഞ ചെറിയ ഷെഡിൽ പ്രവർത്തനമാരംഭിക്കുമ്പോൾ സമുദായാംഗങ്ങളുടെ ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു മുടക്കുമുതൽ. ചാണകം മെഴുകിയ തറയിലുരുന്ന് അറിവു നുകർന്ന അന്നത്തെ തലമുറക്ക് ബഞ്ചും ഡസ്കും ബ്ലാക്ക് ബോർഡുമൊക്കെ അന്യമായിരുന്നു. അക്ഷരസ്നേഹികളായ നാട്ടുകാരുടെയും സമുദായംഗങ്ങളുടെയും വിയർപ്പും നാണയത്തുട്ടുകളും ഒത്തുചേർന്നപ്പോൾ ഓലമേഞ്ഞ ഷെഡ് ഓടിട്ട നീളൻ കെട്ടിടമായി. വി.ജെ. ഭാസ്കരൻ നായർ ( 1972 -ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ആദ്യ മാനേജർ താന്നുവേലിൽ രാഘവൻ പിള്ള. 714 നമ്പർ എസ്.ആർ.വി.എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്തതയിലാണിപ്പോൾ സ്കൂൾ. വൊക്കേഷണൽ ഹയർസെക്കൻഡറിയായി ഉയർന്ന സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ബിന്ദു വി നായരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്രെവിയ ത്രിമാസപത്രം
- ഉപജില്ലാകലൊല്സവതില്ചചമ്പിഒന്ഷിപ്
- ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്
മാനേജ്മെന്റ്
714 നമ്പർഎൻ.എസ്.എസ്.കരയോഗം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി. ജി. ഭാസ്കരൻ നായർ ( 1957 -79 )
വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി.
പി. എൻ. പണിക്കരുടെ കൂടെ കേരളാ ലൈബ്രറി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരിൽ ഒരാളാണ്. കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായും, നെടുംങ്കുന്നം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും, കോട്ടയം ജില്ലാ കോഗ്രസ്സ് കമ്മറ്റി അംഗമായും, ബ്ബോക്ക് പ്രസിഡന്റായും പ്രവർത്തിച്ചുണ്ട്.
യശ്ശശരീരനായ വി. ജി. ഭാസ്കരൻ നായർ സാർ നെടുംങ്കുന്നം വലിയവീട്ടിൽ കുടുംബാഗമാണ്.
എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )
എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ ACC, NCC തുടങ്ങിയവയുടെ ചുമതല വഹിച്ചു. നിലവിലെ മേൽവിലാസം : Amritajyoti,Manimala PO,Kottayam Dist.
ജി. ഗോപിനാഥൻ നായർ ( 1985 - 87 )
ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്. നിലവിലെ മേൽവിലാസം : Palazhi, Mariyappali P.O, Kottayam.
എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )
എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( KPAC, ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി.
വാസുദേവൻ നമ്പൂതിരി (1993 -97 )
വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു.
കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )
കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി. 1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു. നിലവിലെ മേൽവിലാസം : Anjali, Thampalakkadu P.O, Kottayam Distt.
എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )
എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു. എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു.
കെ.പി. ഉമാദേവി ( 2004 - 2006 )
കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു. നിലവിലെ മേൽവിലാസം : Kaduthottil. Aarumanoor P.O. Kottayam.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.5603, 76.7894 | width=700px | zoom=10 }}<
>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
�
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്ന�
(കോട്ടയത്ത് നിന്ന് 41 കി.മീ.)
വഴികാട്ടി
{{#multimaps: 9.5603, 76.7894 | width=700px | zoom=10 }}<
>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
�
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്ന�
(കോട്ടയത്ത് നിന്ന് 41 കി.മീ.)
2018-2019 വാർഷിക ആഘോഷം
|}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32052
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ