എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് കളിയാട്ടമുക്ക് | |
|---|---|
| വിലാസം | |
കളിയാട്ടമുക്ക് മൂന്നിയൂർ പി.ഒ. , 676311 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 0494 2476212 |
| ഇമെയിൽ | amlpskaliyattamukk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19413 (സമേതം) |
| യുഡൈസ് കോഡ് | 32051200508 |
| വിക്കിഡാറ്റ | Q64567859 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 200 |
| പെൺകുട്ടികൾ | 273 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസമ്മ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 19413 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പിന്നിട്ട വർഷങ്ങളിൽ അദ്യാക്ഷരങ്ങൾ പകർന്ന് നല്കി നിരവധി വ്യക്തിത്വങ്ങൾക്ക് ജന്മം നല്കിയ കളിയട്ടമുക്ക് എ എം എൽ പി സ്കൂൾ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ജൈത്രയാത്ര തുടരുന്നു.
ചരിത്രം
കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ 1923 നവംബർ ഒന്നിനു കളിയാട്ടമുക്ക് മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
* ശിശുസൗഹൃദക്യാമ്പസ് * ലൈബ്രറി-റീഡിംഗ്കോർണർ * ലാബ്(സയൻസ്&ഗണിതം) * കമ്പ്യൂട്ടർ ലാബ് * ഡിജിറ്റൽ ക്ലാസ്സ്റൂം
== ഓണാഘോഷം 2K19 ==
== പ്രളയബാതിതർക്ക് സ്നേഹസ്പർശവുമായി അധ്യാപകരും വിധ്യാർത്ഥികളും പി ടി എ ഉം ==

മികവിന്റെ കേന്ദ്രമായ നമ്മുടെ സ്കൂളിന് മറ്റൊരു പൊൻ കിരീടം കൂടി.......
ഇത് ചരിത്രവിജയം......
LSS ന്റെ വിജയമധുരം നുകർന്ന പൊൻതാരകങ്ങൾക്ക്
ഒരായിരം അഭിനന്ദനങ്ങൾ...........

LSS പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് കളിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂളിന്റെ അഭിമാനമായ വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകർ മധുരവുമായി എത്തിയപ്പോൾ .........
പ്രവേശനോത്സവം 2KI9
പഠനോൽസവം 2K20
=== കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ പഠനോത്സവം
കാഴ്ച്ചകളുടെ കൗതുകവും അറിവുകളുടെ വിസ്മയവുമായി ===
05-03-2020 കളിയാട്ടമുക്ക്: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം കളിയാട്ടമുക്ക്എ എം എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശരീഫ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഫഹ്മി ഹസ്സൻ റസാൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ റസ്മിയ കൈതകത്ത് സ്വാഗതം പറഞ്ഞു. മരീഹഫർസാന, അസ്ന മറിയം, ഏബൽ സണ്ണി, എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സൂസമ്മ ജോൺ, പിടിഎ പ്രസിഡണ്ട് ഷംസു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അൻവർ സാദത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുബൈദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ അസീസ്, വാർഡ് മെമ്പർമാരായ വാസു കരി പറമ്പത്ത്, പി പി മുനീറ, സ്കൂൾ മാനേജർ പി പി മുഹമ്മദ് ഹാജി, എന്നിവർ പഠനോത്സവത്തിൻറെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് സംസാരിച്ചു.
ഈ അധ്യയന വർഷത്തിലെ വിവിധ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങളുടെയും മികവുകളുടെ പ്രദർശനം സ്കൂളിൽ നടന്നു. ഇംഗ്ലീഷ് മലയാളം സ്കിറ്റുകൾ, മൈമിങ് , ഗണിത കേളികൾ , കവിയെ പരിചയപ്പെടുത്തൽ, കഥാപ്രസംഗം, കഥാകഥനം, പരീക്ഷണങ്ങൾ , വീഡിയോ പ്രദർശനങ്ങൾ, അറബിക് ഡ്രാമ, അറബിക് സോങ്ങ്.... തുടങ്ങി വ്യത്യസ്തമായ പ്രദർശനങ്ങൾ സംഘടിപ്പിച്ച് പഠനോത്സവം ആകർഷകമായി.
ഞങ്ങളുടെ പ്രത്യേകതകൾ
# സഹപാഠിക്കൊരു കൈത്താങ്ങ്. # എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/കലാ-കായിക മേഖലകളിൽ പ്രത്യേക പരിശീലനം # കബ്ബ്സ്-(ഭാരത് സ്കൗട്ട്&ഗൈഡ്സ്) # എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ശുചിത്വക്ലബ് # വിദ്യാരംഗം # ഇംഗ്ലീഷ് ക്ലിനിക്ക് # ഗണിത ക്ലബ് # പരിസ്ഥിതി ക്ലബ്ബ് # എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ശാസ്ത്ര ക്ലബ്ബ് # എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/മികവുത്സവം
മാനേജ്മെന്റ്
പി.പി.മുഹമ്മദ് ഹാജി
അധ്യാപകർ

മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : * പി.പി.ആലിമാസ്റ്റർ(1971-1976) * പി.പരീദ് കൂട്ടി മാസ്റ്റർ(1976-1987) * എൻ.രഘുനാഥൻ മാസ്റ്റർ(1987-1989) * സി.എൻ.പുരുഷോത്തമൻ മാസ്റ്റർ(1989-2002) * കെ.കെ.കാർത്ത്യായനി ടീച്ചർ(2002-2003) * ആർ.വിജയകുമാരിഅമ്മ ടീച്ചർ(2003-2010)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ;മൈമൂനത്ത്
- ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്)
- പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.0699698,75.8835487 | width=800px | zoom=16 }}