എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശീയപത്രം  

LSSപരീക്ഷയിൽ വീണ്ടും ചരിത്രമെഴുതി എ .എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം.എൽ.പി.സ്കൂൾ2021 വർഷം നടന്ന LSS പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേരും LSS ന് അർഹരായി. കഴിഞ്ഞ വർഷം 2020 ൽ 14 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കുട്ടികളെ വ്യക്തിപരമായി നിരീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടുമുള്ള ചിട്ടയായ പരിശീലനമാണ് ഓൺലൈൻ പഠനം മാത്രം നടന്ന 2020 - 21 സ്കൂൾ വർഷം ഇത്രയും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. ശ്രീമതി സബീഹ ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ കുട്ടികൾക്ക് വലിയ മുതൽക്കൂട്ടായി.

അവിൽമേള സംഘടിപ്പിച്ചു.

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം.എൽ.പി.സ്കൂൾ 2 ആം ക്ലാസ്സിന്റെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി 10-03 -2022 നു അവിൽ മേള സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനാഘോഷം നടത്തി

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം .എൽ .പി.സ്കൂളിൽ 2022 ജനുവരി 26 ന്  റിപ്പബ്ലിക് ദിനാഘോഷം നടന്നു.ഹെഡ്മിസ്ട്രസ് സൂസമ്മ ജോൺ പതാക ഉയർത്തി .തുടർന്ന് പ്രസംഗിച്ചു.സ്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.കൊറോണ കാരണം കുട്ടികൾ സ്കൂളിൽ  എത്തിയിരുന്നില്ല.

നഴ്‌സറി പ്രവേശനോത്സവം സംഘടിപ്പിച്ചു.

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം .എൽ.പി.സ്‌കൂളിൽ 2021-2022 അധ്യനവർഷത്തെ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭംഗിയായി നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

ഉല്ലാസഗണിതം രക്ഷിതാക്കൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം.എൽ.പി.സ്‌കൂളിൽ. 3-03-2022 ഉച്ച്ക്ക്  2 :30  ന്  രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപ്പശാല നടന്നു.മുഴുവൻ രക്ഷിതാക്കളും വളരെ ഉത്സാഹത്തോടുതന്നെ ശിൽപ്പശാലയിൽ പങ്കെടുത്തു.

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും നടന്നു

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.