സെന്റ് മേരീസ് എൽ പി എസ് തീക്കോയി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് തീക്കോയി | |
---|---|
പ്രമാണം:32224 - school.jpg | |
വിലാസം | |
തീക്കോയി തീക്കോയി പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 31 - 05 - 1927 |
വിവരങ്ങൾ | |
ഫോൺ | 04822 281449 |
ഇമെയിൽ | stmaryslpsteekoy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32224 (സമേതം) |
യുഡൈസ് കോഡ് | 32100201102 |
വിക്കിഡാറ്റ | Q87659258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 296 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 296 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.റോസെറ്റ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ്സി സനു |
അവസാനം തിരുത്തിയത് | |
09-01-2022 | Smssebin |
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ തീക്കോയിയിൽ വിജ്ഞാനപ്രഭതൂകുന്ന പൊൻതാരകം -സെന്റ് മേരീസ് എൽ.പി.സ്കൂൾ .....
ചരിത്രം
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടുമല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി.വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശികയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു സെബാസ്റ്റ്യൻ പുറക്കരയിൽ അച്ഛന്റെ നേതുത്വത്തിൽ ആരംഭിച്ചു.1930 ൽ നാല്ക്ലാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി.1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ഈസ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്യാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയുംവിജ്ഞാനദാഹത്തിന്റെയും പ്രതികമായിനിലകൊള്ളുന്ന ഈ സ്കൂളിൽ എപ്പോൾ 13 ഡിവിഷനുകളിലായി 319 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്.
ഭൗതികസൗകര്യങ്ങൾ
- ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ്
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- ഇന്റർനെറ്റ് സൗകര്യം
- കമ്പ്യൂട്ടർ
- ലൈബ്രറി
- കളിസ്ഥലം
- കിച്ചൻ കം സ്റ്റോർ
- ചുറ്റുമതിൽ ,ഗേറ്റ്
- വൈദുതീകരിച്ചക്ലാസ്സ്മുറികൾ
- ഓഡിറ്റോറിവും ,സ്റ്റേജ്
- പ്രൊജക്ടർ
- ഹാൻഡ് വാഷിംഗ് ഏരിയ
- സെപറേറ്റ് ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
- ശ്രീ.വാസുപ്പണിക്കർ(1927 -1941 )
- സിസ്.ആഗ്നസ് (1941 -1960 )
- സിസ്.സെലറ്റീന (1960 -68 )
- സിസ്.എലിസബത്(1968 -78 )
- സിസ്.സേവേറിയൂസ്(1978 -84 )
- സിസ്. സബിനൂസ്(1984 -95 )
- സിസ്. കാർമൽ ജോസ് (1995 -2003 )
- സിസ്. ലിൻസ് മേരി(2003 -2008 )
- സിസ്. സിൽവി (2008 -2012 )
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റവ.സി.മർസലിൻ
- റവ.സി. അസ്സീസി
- റവ.സി. മറിയം
- റവ.സി.അച്ചാമ്മ വി.എം
- ശ്രീമതി. ബ്രിജിത്താമ്മ .കെ.ജെ
- ശ്രീമതി. സോഫിയാമ്മ കുര്യാക്കോസ്
- ശ്രീമതി. ഫിലോമിനാ ജോസഫ്
നേട്ടങ്ങൾ
2019 - 2020 ലെ നേട്ടങ്ങൾ
1. 14 കുട്ടികൾക്ക് L.S.S സ്കോളർഷിപ്പ് (2018- 19)
2. KPSTA ഈരാറ്റുപേട്ട ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് 1-ാം സ്ഥാനം.
3. അഖിലകേരള ചാവറ പ്രസംഗ മത്സരം - ഒന്നാം സ്ഥാനം.
4. ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ 1-ാം സ്ഥാനം.
- സാമുഹ്യശാസ്ത്ര മേള - ഫസ്റ്റ് റണ്ണർ അപ്പ്
- ശാസ്ത്രമേള - സെക്കൻഡ് റണ്ണർഅപ്പ്
- തുടർച്ചയായി 6-ാം തവണയും മെഗാ ഓവറോൾ .
5. ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം - 65 / 65 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം.
6. പഞ്ചായത്ത്തല മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അരുൺ പി. കാഞ്ഞിരക്കാട്ട്
- ജേക്കബ് തോമസ് മനയാനി IPS
- ഡോ.ജോമോൻ കല്ലോലിൽ
- ഡോ. ആന്റോ ബേബി ഞള്ള മ്പുഴ
- ഡോ ജ്യോതിഷ് മാത്യു പുറപ്പന്താനം
വഴികാട്ടി
{{#multimaps:9.699389
,76.808006 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് മേരീസ് എൽ പി എസ് തീക്കോയി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32224
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ