മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendrank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്
വിലാസം
വെള്ളിക്കോത്ത്

അജാനൂർ പി.ഒ,
വെള്ളിക്കോത്ത്
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 04 - 1906
വിവരങ്ങൾ
ഫോൺ04672266273
ഇമെയിൽ12018bellikoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രി എം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ
അവസാനം തിരുത്തിയത്
09-01-2022Surendrank
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1906 ഏപ്രിൽ മാസം ബോർഡ് എലിമെന്ററി സ്കുൾ ആയി മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. ഇതേ കാലയളവിൽ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊൻകിരണങ്ങൾ ഈ ഗ്രാമത്തെ ഉണർത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാൻ പി. കേളുനായർ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവർത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണൻ നായർ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം 1948-ൽ ആണ് ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. തുടർന്ന് വെള്ളിക്കോത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായ് വർത്തിച്ചത് ഈ സ്കൂളാണെന്നത് ആവേശകരമായ വസ്തുതയാണ്. ഈ കാലയളവിൽ അധ്യാപനം എന്ന മഹത് പ്രവർത്തനത്തിലൂടെ വിദ്യാർത്ഥി സമൂഹത്തെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ തങ്ങളുടെ ജീവിതത്തിലൂടെ ശ്രമിച്ച ധന്യരാണ് ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി മാസ്റ്റർ, ശ്രീ. അപ്പു മാസ്റ്റർ, ശ്രീ. സത്യനാരായണൻ മാസ്റ്റർ, ശ്രീ. ഗോപാലൻ കുരിക്കൾ മാസ്റ്റർ, ശ്രീ. എൻ. സി. കണ്ണൻ മാസ്റ്റർ, ശ്രീ. കെ. ഗോപാലൻ മാസ്റ്റർ, ശ്രീ. മാധവൻ മാസ്റ്റർ, ശ്രീ. മാരാർ മാസ്റ്റർ എന്നീ ഗുരുഭൂതന്മാർ. 1976-ൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെടുന്നത്. 1979 ലാണ് ഈ വിദ്യാലയത്തിന് മലയാള സാഹിത്യത്തിലെ മേഘരൂപനായ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരു നല്കുന്നത്. അന്നുമുതൽ ഈ വിദ്യാലയം മഹാകവി പി. സ്മാരക ഹൈസ്കൂൾ ആയി പുനർനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് 1992 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ട്രൂപ്പ്..
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ
  • കുട്ടിക്കൂട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വസന്തൻ - മുൻ ആന്ധ്രാ ബാങ്ക് ചെയര്മാന്

വഴികാട്ടി

{{#multimaps:12.339733,75.0803779 |zoom=13}}