ഉള്ളടക്കത്തിലേക്ക് പോവുക

സർവോദയം യു പി എസ് പോരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15470 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സർവോദയം യു പി എസ് പോരൂർ
വിലാസം
മുതിരേരി

തവി‍ഞ്ഞാൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsarvodayamupschoolporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്15470 (സമേതം)
യുഡൈസ് കോഡ്32030101107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജിജി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഷാജി മംഗലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് ബിനോയ്
അവസാനം തിരുത്തിയത്
08-01-202215470


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പോരൂർ , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്. ഇവിടെ 180 ആൺകുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.

ഓരോ കുഞ്ഞുകൈകളിലേയ്ക്കും നന്മകൾ കോർത്തിണക്കി അത് വിദ്യാലയത്തിലും സമൂഹത്തിലും ചെറുതും വലുതുമായ നന്മയുടെ നല്ലപാഠങ്ങൾ ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. " ചിന്ത നിറയെ നന്മയും....ബുദ്ധി നിറയെ വെളിച്ചവും.... കണ്ണുനിറയെ കാരുണ്യവും... അധരം നിറയെ അലിവും....മനം നിറയെ പരിശുദ്ധയുമുള്ള" ധാരാളം വൃക്തിത്വങ്ങളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഭാവി തലമുറയെ നന്മയിലേയ്ക്കു നയിക്കുവാൻ ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇനിയും ഞങ്ങൾക്ക് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.


ചരിത്രം

                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......കൂടുതൽ അറിയാൻ

സർവോദയം യു.പി.സ്കൂൾ പിന്നിട്ട വഴിയിലൂടെ.....

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മുതിരേരി പ്രദേശത്ത് 1956ൽ ഗവൺമെൻറ് എൽ.പി സ്കൂൾ സ്ഥാപിതമായി. എൽ.പി പഠനശേഷം ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് വളരെ അകലെ സ്ഥിതിചെയ്യുന്ന യു.പി സ്കൂളിൽ എത്താൻ കഴിയുമായിരുന്നില്ല. ഈ പ്രയാസം മനസ്സിലാക്കി പ്രദേശവാസിയായ മുടപ്പിനാൽ രാമൻ നമ്പ്യാർ ഒരു യു പി സ്കൂൾ ആരംഭിച്ചു. അന്ന് ഓലമേഞ്ഞ ഷെഡ്‌ മാത്രമായിരുന്നു ഈ വിദ്യാലയം. ആദ്യത്തെ പ്രധാനാധ്യാപകനായി ഷൊർണൂരിലെ ശ്രീധരൻ മേനോൻ ചുമതലയേറ്റു. ശ്രീധര കുറുപ്പ്, ബാലൻ മാസ്റ്റർ, കേളു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 24 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് 1989 ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെടുത്തു. മുതിരേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം നേടാനുള്ള ഏക ആശ്രയമാണ് ഇന്ന് ഈ വിദ്യാലയം..

സർവോദയം ഇന്ന്.....

രണ്ട് അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങിനിന്ന ഓല കെട്ടിടത്തിൽ നിന്നും ഇന്ന് കാണുന്ന ഭൗതിക ഞങ്ങൾ ഓടുകൂടി സൗകര്യങ്ങളോടുകൂടി 364 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രധാന അധ്യാപികയെ കൂടാതെ 14അധ്യാപകരും ഒരു അനധ്യാപികയും ഇവിടെ സേവനം ചെയ്യുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ്മുറികളും സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രാർഥനാ മുറിയും അടുക്കളയോട് ചേർന്നുള്ള ഭക്ഷണശാലയും വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്കൂൾ ബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽപി പഠനം പൂർത്തിയാക്കി എത്തുന്നവരാണ് തികച്ചും നിർധന കുടുംബത്തിൽ നിന്ന് എത്തുന്നവരാണ് .ഇവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും. പിന്നാക്കവിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തവിഞ്ഞാൽ പഞ്ചായത്തിലെ മികവുറ്റതാക്കാൻ സഹായിക്കുന്നത് നല്ലവരായ പ്രദേശവാസികളും രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് .പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളെ ധാർമിക മൂല്യമുള്ളവരും ജനസേവകരും ജീവകാരുണ്യ പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും ആക്കി തീർക്കാനുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. അക്ഷരത്തിലൂടെ അറിവു നേടുക മാത്രമല്ല ഒരു പ്രദേശത്തിന്റെ മുഴുവൻ ജീവിതരീതികളെയും മാറ്റിമറിക്കാൻ ഒരു സമൂഹത്തിന് കഴിയും എന്നതിന്റെ തെളിവാണ് സർവോദയം യു.പിസ്കൂൾ. പാർശ്വവൽക്കരിക്കപ്പെട്ടവരും ശയ്യാവലംബരായവരും ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ നന്മ പ്രവർത്തികളിലൂടെ മുന്നേറുവാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഞങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അക്കാദമിക മികവിന് മാറ്റ് കൂട്ടുന്നവയാണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനധ്യാപകർ

1 ശ്രീധരക്കുറുപ്പ്
2 നാരായണൻ നമ്പൂതിരി
3 സി.ജോസീന
4 സി.റോസറ്റ
5 എ.പ്രഭാകരൻ
6 സി.ഏലിയാമ്മ ഈപ്പൻ
7 സി.ജിജി ജോർജ്ജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി

2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)

3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=1216849" എന്ന താളിൽനിന്ന് ശേഖരിച്ചത്