ജി.എച്ച്.എസ്. തിരുവഴിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
Infobox School
ജി.എച്ച്.എസ്. തിരുവഴിയാട് | |
---|---|
വിലാസം | |
തിരുവഴിയാട് തിരുവഴിയാട് പി.ഒ, , പാലക്കാട് തിരുവഴിയാട് പി.ഒ. , 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 09 - 1909 |
വിവരങ്ങൾ | |
ഫോൺ | 04923-2444141 |
ഇമെയിൽ | ghs.tvd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21130 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ ഗ്രാമ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 430 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള. എം |
പി.ടി.എ. പ്രസിഡണ്ട് | ചാന്ദ് മുഹമ്മദ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
07-01-2022 | Shukurtk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് ഞങ്ങളുടെ തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണിത് .
ചരിത്രം
1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു. ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു പി രണ്ടു കെട്ടിടങളിലായി 14 ക്ലാസ് മുറികളുമുണ്ട്. സുസജ്ജമായ ലാബുകളും ഹൈസ്കൂൾ കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
2018 ൽഎം .എൽ .എ . ശ്രീ .കെ. ബാബുവിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നു . ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി നന്നായി പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി ജി.എച്ച്.എസ്. തിരുവഴിയാട്/ വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂണിയർ രെഡ് ക്രോസ്
"എസ്. പി . സി .പ്രമാണം:SPC1-2018.jpg/എസ്.പി .സി "ഭാരതപ്പുഴ സംരക്ഷണ ക്ലബ് " "ലിറ്റിൽ കൈറ്റ്സ് "
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
- ഹൈസ്കൂൾ വിഭാഗം :-
ഹയർ സെക്കണ്ടറി :-
സഹായം
ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (ഹയർസെക്കണ്ടറി):- ഫോൺ (പ്രിൻസിപ്പൽ ):- ഫോൺ (ഹെഡ് മാസ്റ്റർ ):-9495175105 mail id- ghs.tvd@gmail.com
സ്കൂളിന്റെ വിജയശതമാനം
20117മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 100 % വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 98 ശതമാനം ആയി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2017-18 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
വഴികാട്ടി
{{#multimaps:10.569141, 76.578090|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21130
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ