വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ)


യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂളിലേക്ക് സ്വാഗതം


ക്ലാസ്സുകളും ഡിവിഷനുകളും-എച്ച്.എസ്. വിഭാഗം ആറാം പ്രവർത്തി ദിന റിപ്പോർട്ട് പി. ടി. എ സമിതി 2019-20 യു.പി വിഭാഗം ലൈബ്രറി ചിത്രശാല സ്കോളർഷിപുകൾ പഠനസഹായികൾ വിഡീയോ സ്കൂൾ പത്രം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
കൊല്ലങ്കോട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽymghskollengode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21092 (സമേതം)
യുഡൈസ് കോഡ്32060500402
വിക്കിഡാറ്റQ64689891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലങ്കോട്പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ1601
ആകെ വിദ്യാർത്ഥികൾ1635
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി.കെ. ഹേമലത
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
06-01-2022Sujith
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




"പാലക്കാട്പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ. "



1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.

ഔദ്യോഗികവിവരങ്ങൾ


ഔദ്യോഗികവിവരങ്ങൾ



മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 20 കമ്പ്യൂട്ടർ ഉള്ള ലാബ്, 200 പേർക്ക് ഇരിക്കാവുന്ന മൾട്ടിമീഡിയാറൂം, സയൻസ് ലാബ്, വായനശാല തുടങ്ങിയ സൗകര്യ

സ്കൂളിന്റെ പ്രത്യേക മേന്മകൾ


സ്കൂളിന്റെ പ്രത്യേക മേന്മകൾ



  • കൊല്ലങ്കോട്പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം
  • സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്
  • കലാപ്രകടനങ്ങളിൽ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ സഹായത്തോടെ കലാപരിചയം
  • അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
  • 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം .
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ. 
  • വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • ഹൈസ്കൂൾ,.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
  • 27 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ , ഹൈസ്കൂൾ,ഹൈർസെക്കണ്ടറിസ്കൂളിലായി
  • ഹൈസ്കൂൾ,. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
  • പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം

ഭൗതികസൗകര്യങ്ങൾ


ഭൗതികസൗകര്യങ്ങൾ


കെട്ടിടങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.



പ്രമാണം:.jpg

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും യു .പി .ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും യു .പിയ്ക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. ഹൈസ്കൂളിൽ രണ്ട് ലാബുകളിലുമായി ഏകദേശം 70കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ 35ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്‌പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു .



സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:

ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്കായി മൾട്ടിമീഡിയ റൂം, വിശാലമായ ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഒരേ സമയം800 ഓളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്. 



ലൈബ്രറി:


റീഡിംഗ് റൂമോടു കൂടിയ 4000 വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറിയുണ്ട്. മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. FULLVIEWVERANDA


മനോരമ ഓൺലൈൻ ന്യൂസ് പേപ്പർ

മാതൃഭൂമി ഓൺലൈൻ ഇ പേപ്പർ

ദേശാഭിമാനി ഓൺലൈൻ ഇ പേപ്പർ

ഹിന്ദു ഓൺലൈൻ ഇ പേപ്പർ

ഇന്ത്യൻ എക്സ്പ്രസ്സ് ഓൺലൈൻ ഇ പേപ്പർ

സയൻസ് ലാബ്:


ഹൈസ്കൂളിനു സയൻസ് ലാബുണ്ട്. സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. അൻപതോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഓരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. FULLVIEWVERANDA


പ്രമാണം:.jpg


ഉച്ചഭക്ഷണ പദ്ധതി:


സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു


ബയോഗ്യാസ് പ്ളാൻറ്


മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


ഹെൽപ്പ് ഡസ്‌ക്


പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.


റിസോഴ്സ് ടീച്ചർ


ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.


കാന്റീൻ:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.

അദ്ധ്യാപകർ


അദ്ധ്യാപകർ


ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.


ഹൈസ്കൂൾ - 35

ഹൈസ്കൂൾ ടീച്ചേഴ‌്സ്

ഹെഡ് മാസ്റ്റർ ജി കെ ഹേമലത
ഫസ്റ്റ് അസിസ്റ്റൻറ് മനോജ് ആർ
മലയാളം രാജശ്രീ,ബിന്ദു,സുജിത്ത്,സന്ധ്യ
ഇംഗ്ലീഷ് ചിത്ര . എൻ,വത്സല . വി . ജി, പത്മജ . എൻ‍,സന്ദീപ് സന്തോഷ്


ഹിന്ദി ഉഷ . എ. കെ,ലത . ബി,സന്തോഷ് കുമാർ . എം . എസ്
ഫിസിക്കൽ സയൻസ് രാധാകൃഷ്ണൻ . കെ . വി,ഗിരിജ . സി,രജിത . ആർ‍,ജിജകൃഷ്ണ



നേച്ചറൽ സയൻസ് അനിത . ആർ . പി,ലീന . കെ,ബാബുകുമാർ .ജി


സോഷ്യൽ സയൻസ് ബിജു . പി . യു,ഉഷ . കെ . എൻ‍
മാത്തമാറ്റിക്സ് മനോജ് . ആർ‍,കമലാ ദേവി .എം,ശ്രിപാർവ്വതി . എം . പി ,അരുൺ ബാബു . എം
ഫിസിക്കൽ എ‍ജുക്കേഷൽ അനന്തകൃഷ്ണൻ . കെ


പ്രവൃത്തി പരിചയം
ഡ്രോയിംഗ് ബൈജു . കെ . വി

റിസോഴ്സ് ടീച്ചർ
കൗൺസിലർ


പഠനത്തിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അധിക 48 മണിക്കൂർ ഉപയോഗിച്ച് 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾ

നവപ്രഭ

ശ്രദ്ധ

എസ് എസ് എൽ സി വിദ്യാർത്ഥികളെ പ്രഭാതക്ലാസ്സ് സായാഹ്‌ന ക്ലാസ് രാത്രിപഠനക്ലാസ്സ് ,റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണ പദ്ധതി

വിജയശ്രീ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ

ക്ലബ് പ്രവർത്തനങ്ങൾ

ആർട്ട്സ് ക്ലബ്ബ്

സ്പോർട്ട്സ് ക്ലബ്ബ്

'പരിസ്ഥിതി ക്ലബ്ബ്.

ഹെൽത്ത് ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്

പ്രവൃത്തിപരിചയ ക്ലബ്ബ്

ഊർജ്ജ ക്ലബ്ബ്

'ലഹരിവിരുദ്ധ ക്ലബ്

മലയാളം ക്ലബ്ബ്

'ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്

എൈ. ടി. ക്ലബ്ബ്

ഹായ് സ്കൂൾ കുട്ടികൂട്ടം


ദിനാചരണങ്ങൾ


2018 ലെ ദിനാചരണങ്ങൾ


വിജയോൽസവം

പ്രവേശനോത്സവം

ലിറ്റിൽ കൈറ്റ്

വൈ.എം.ജി.എച്ച്.എസ്സ് ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ്സ് ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം ജിമ്പ് ഇങ്ക്സ്‌കേപ്പ് ടൂബി ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40 കുട്ടികൾക്കും ഒരോ ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു


വൈ.എം.ജി.എച്ച്.എസ് ലിറ്റിൽ കെയ്റ്റ്



മാനേജ്മെന്റ്

മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ

ക്ലബ് / കൺവീനേഴ്‌സ് 2020

ക്ലബ്ബിന്റെ പേര് കോഓർഡിനേറ്റർ കുട്ടികളുടെ എണ്ണം
ലിറ്റിൽ കൈറ്റ്സ് ശ്രീപാർവതി 40
സയൻസ്‌ക്ലബ്‌ രജിത 100
ITCLUB സന്തോഷ് കുമാർ 50
സോഷ്യൽ ക്ലബ് ബിജു 40
ഗണിതക്ലബ്‌ അരുൺ ബാബു 40
ഇംഗ്ഗ്ലീഷ് ക്ലബ് ചിത്ര 40
മലയാളസാഹിത്യവേദി രാജശ്രീ 40
ഹിന്ദി ക്ലബ് ലത 40
നാച്ചർക്ലബ്‌ ,പരിസ്ഥിതിക്ലബ്‌ ബാബു 40
എസ്.ഐ.ടി.സി. കമലാദേവി
ഹരിതസേന ബാബു 40
ടൂർ കൺവീനർ സന്തോഷ് കുമാർ
സ്റ്റാഫ് സെക്രട്ടറി കെ വി രാധാകൃഷ്ണൻ


പ്രവേശനോത്സവം

ഹരിതകേരളം





വിജയോൽസവം


                                                                     


മികവുത്സവം

വൈ.എം.ജി.എച്ച്.എസ് മികവുത്സവം കൊല്ലങ്കോട്പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘടനം ചെയ്തു പരിപാടിയിൽ വിവിധ കുട്ടികളുടെ മികവ് തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു 

പി.ടി.എ, എം.പി.ടി.എ.

സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. ക്ലാസ് പി ടി എ ഒരു മോഡ്യൂൾ ആസ്പദമാക്കിയാണ് വൈ.എം.ജി.എച്ച്.എസ് ൽ ഓരോ പ്രാവശ്യം നടത്തുക .പ്രധാന നിർദേശങ്ങൾ സ്ലൈഡ് പ്രെസെണ്റ്റണിൽ തയാറാക്കി ചർച്ചയിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം ഉണ്ടാക്കുന്നു .സജീവമായ പി ടി എ ആണ് വൈ.എം.ജി.എച്ച്.എസ്സിന്റെ വിജയം

പി ടി എ മീറ്റിംഗിന് ഉപയോഗിച്ച മൊഡ്യൂൾ - സ്ലൈഡ് പ്രസന്റേഷൻ

'പ്രമാണം:Ptakhsskannadi.odp



  • [വൈ.എം.ജി.എച്ച്.എസ്/പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ (2019- 20)|* പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ]]



പ്രമാണം:.jpgപ്രമാണം:.jpg
ചെന്താമരാക്ഷൻ ( പി.ടി .എ പ്രസിഡന്റ് )
ഗംഗാധരൻ(വൈസ് പ്രസിഡന്റ് )
പി. ടി. എ.
പ്രസിഡണ്ട്
വൈസ് പ്രസിഡണ്ട്


എം. പി. ടി. എ.
പ്രസിഡണ്ട്
വൈസ് പ്രസിഡണ്ട്


ഓഫീസ് സ്റ്റാഫ്

ഹൈസ്കൂൾ
മണികണ്ഠൻ

സുരേഷ് പ്രമിത ജിതേഷ്

അക്കാഡമിക് റിസൾട്ട്

ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


2018-19 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് വിജയം ലഭിച്ചു .12വിദ്യാർത്ഥികൾക്ക്മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും നേടി.2017-18 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 99 ശതമാനം വിദ്യാർത്ഥികൾ വിജയം ലഭിച്ചു എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 335 വിദ്യാർത്ഥികളിൽ 335വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹതനേടി.





എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം (2016-17)
വിഭാഗം മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എൽ. സി. 12 100 %



എസ് എസ് എൽ സി 2019--2020 ബാച്ചിന്റെ ക്ലാസ് ഫോട്ടോ


എസ് എസ് എൽ സി 2018--2019 ബാച്ചിന്റെ ക്ലാസ് ഫോട്ടോ




ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
1. 2. 3. 4. 5. 6. 6. 8. 9. 10. 11. 12. 13.



പ്രമാണം:Ptatrohy5.jpg


പ്രമാണം:Ptatrohy1.jpg



പ്രമാണം:Ptatropy2.jpg



പ്രമാണം:Ptatophy3.jpg


  




{




സംസ്ഥാനതല ജില്ലാതല കല - കാജേതാക്കൾ


















സ്കൂൾ പാർലമെന്റ് --2017/2018

                                                                                                                                                                              സ്കൂൾ പാർലമെന്റ് 



സ്കൂൾ പത്രം

2018 - 19

അധ്യാപകരെ ആദരിക്കൽ

5,സെപ്റ്റംബർ ബുധൻ

'


അധ്യാപക ദിനം

5,സെപ്റ്റംബർ ബുധൻ

വൈ.എം.ജി.എച്ച്.എസ്

വൈ.എം.ജി.എച്ച്.എസ്അധ്യാപക ദിനം സമുചിതമായ രീതിയിൽ ആഘോഷിച്ചു .കണ്ണാടി ഹൈസ്കൂളിലെ 35 ഡിവിഷനുകളിലും ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളാണ് ക്ലാസുകൾ എടുത്തത് .

ഗണിത ക്വിസ്

5,സെപ്റ്റംബർ ബുധൻ

'വൈ.എം.ജി.എച്ച്.എസ്

വൈ.എം.ജി.എച്ച് സ്കൂളിലെ ഗണിത ക്വിസ് നടത്തി . ഒന്നാം സ്ഥാനം അക്ഷയ രണ്ടാം സ്ഥാനം അനിത എന്നീ വിദ്യാർത്ഥിനികൾക്കാണ്


പ്രളയക്കെടുതിയിൽ പെട്ട വിദ്യാർത്ഥികൾക്ക് ലേണിങ് ടൂൾസ് വിതരണം

ദുരിതാശ്വാസ പഠനോപകരണങ്ങൾ വിതരണം

5,സെപ്റ്റംബർ ബുധൻ

വൈ.എം.ജി.എച്ച്.എസ് കൊല്ലങ്കോട്

വൈ.എം.ജി.എച്ച്.എസ് കൊല്ലങ്കോട് വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച നോട്ട്ബുക്കുകൾ മാതൃഭൂമി വി കെ സി നന്മ ഗ്രൂപ്പിന് കൈമാറി . നോട്ടുബുക്ക് -1211 പേന - 1407 പെൻസിൽ - 961 റേസർ - 528 കട്ടർ -167 സ്കെയിൽ- 202 ബാഗ് 24







'





'

എന്റെ ഗ്രാമം



ചരിത്രം

പൊതുവിവരങ്ങൾ

ജില്ല പാലക്കാട്
ബ്ളോക്ക് കൊല്ലങ്കോട്
വിസ്തീർണ്ണം 19.8ച.കി.മീ
വാർഡുകളുടെ എണ്ണം 15
ജനസംഖ്യ 21725
പുരുഷൻമാർ 10631
സ്ത്രീകൾ 11094
ജനസാന്ദ്രത 1097
സ്ത്രീ : പുരുഷ അനുപാതം 1017
മൊത്തം സാക്ഷരത 82.03
സാക്ഷരത (പുരുഷൻമാർ) 86.88
സാക്ഷരത (സ്ത്രീകൾ) 70.05

Source : Census data 2001

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പാലക്കാട്' നിന്നും തൃശ്ശൂർക്ക് ബസ്സിൽ കയറി 4 കിലോമീറ്റർ സഞ്ചരിച്ച് കാഴ്ചപറമ്പി‍‍ൽ റൂട്ടിലൂടെ വീണ്ടും 5 മിനിററൂ നാടന്നാ‍‍‍ൽ സകൂലിലേക്ക് വരാം .

ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 12 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:

  • പാലക്കാട് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള വിമാനത്താവളം:

  • കൊച്ചി വിമാനത്താവളം

{{#multimaps: 10.784703, 76.653145 | width=800px | zoom=16 }}