ഗവൺമെന്റ് എച്ച്.എസ്. വാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32062-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. വാഴൂർ
വിലാസം
കൊടുങ്ങൂർ

വാഴൂർ പി.ഒ.
,
686504
,
കോട്ടയം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽghsvazhoor.vazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്32062 (സമേതം)
യുഡൈസ് കോഡ്32100500610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLATHA K
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്
അവസാനം തിരുത്തിയത്
06-01-202232062-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ കൊടുങ്ങൂരിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം ആണിത്


ചരിത്രം

1913-ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങൾ ആളും അർഥവും നൽകി സഹകരിച്ചാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരൻ നായർ, എം എൽ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പരിശ്രമങ്ങൾ ഇതിന് സഹായകമായി. ഹൈ സ്കൂൾ പദവിയിലെത്തിയിട്ട് 28 വർഷം പിന്നിടുന്ന ഈ സ്കൂൾ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

വാഴൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എൻ എച്ച് 220 യോട് ചേർന്ന് മണിമല റോഡിന്റെ അരികിലായി വാഴൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കർ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകൾ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടർ ലാബുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു.മോശമല്ലാത്ത ഒരു സയൻസ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.ഈ വർഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തിൽ ഒരു ശിൽപ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഈ സ്കൂളിൽ വിവിധ ക്ല​ബുകൾ നന്നായി പ്രവർത്തിക്കുന്നു. നേച്ച്വർ, സയൻസ്, സോഷ്യൽ സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ.

സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

== മുൻ സാരഥികൾ ==1 കെ പി മത്തായി 2 സി ജെ ജോസഫ് 3 കെ കെ ചെല്ല​പ്പൻ 4 കെ ഇന്ദിരാഭായി 5 എം സി ജോസഫ് 6 ക്രിസ്റ്റബേൽ നസ്രത്ത് 7 കെ സരസ്വതിയമ്മ 8 ഫിൽമാ ജോസഫ് 9 ഡി കൃഷ്ണകുമാരി 10 അബ്ദുൾ സലാം 11 കെ കെ സലോമ 12 കെ വിജയാംബികാ ദേവി 13 കെ കെ രാജൻ 14 ഇ കെ മോളിക്കുട്ടി 15 റൂബി റ്റി എ 16 കല ജി ബി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി റ്റി ചാക്കോ (മുൻ ആഭ്യ​ന്തരമന്ത്രി) പൊൻകുന്നം വർക്കി (നോവലിസ്റ്റ്)

വഴികാട്ടി