എ.എം.എൽ.പി.എസ് താത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് താത്തൂർ
വിലാസം
Thathoor

Pazhoor പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽamlpsthathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47224 (സമേതം)
യുഡൈസ് കോഡ്32041501423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷാഹുൽ ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്സജ്നKv
അവസാനം തിരുത്തിയത്
05-01-2022Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.


ചരിത്രം

നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് ഓരു പ്രൈമറി സ്കൂൾ അനുവദിച്ചു തരണമെന്ന്,അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 1926 മെയ് 10 ാം തിയതി ഒരു പ്രെെമ റി സ്കൂൾ അനുവദിച്ചു. ആദ്യകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ് സ്കൃൾ പ്രവർത്തിച്ചിരുന്നത്. താത്തൂർ മഹല്ല് ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ല്യരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു തുടക്കത്തിൽ രണ്ട്അറബി അധ്യാപകരടക്കം ആറ്അധ്യാപകരും ഇരുനൂററമ്പതോളം കുട്ടികളും ഉണ്ടായിരുന്നു. കുറേ കാലം മദ്രസാകെട്ടിടത്തിൽ വാടക നൽകികൊണ്ടാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നതും മാനേജർ തന്നെയായിരുന്നു.1939 ൽ മലബാർ ഡിസ്ടി്ക്ബോഡിൻെറ അംഗീകാരം കിട്ടിയതോട്കൂടി സർക്കാർ സഹായമുളള എയ്ഡഡ് സ്കൂളായിമാറി.1962 ലാണ് ഇപ്പോഴുളള കെട്ടിടത്തിലേക്ക് സ്കൂൾ മാറുന്നത്.ആദ്യ ഹെഡ്മാസ്ററർ ടി.അബ്ദുളളമാസ്റററും ആദ്യവിദ്യാർത്ഥി അണ്ടിപ്പററ് കുഞ്ഞവറാനും ആയിരുന്നു.ആദ്യകാലങ്ങളിൽ സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളു​​​ം പഠിച്ചുകൊണ്ടാരുന്നത് ഈ സ്കൂളിലായിരുന്നു.കുമാരൻമാസ്ററർ,വേലായുധൻ മാസ്ററർ,വാസന്തി ട്ടീച്ചർ,അബ്ദുൽലത്തീഫ് മാസ്ററർ തുടങ്ങിയവർ പ്രധാനധ്യാപകരായി ഈ സ്ഥാപനത്തെ നയിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപകൻ പി.അയ്യൂബ് സാറാണ്.മാനേജർ ടി.സുഹറാ അബ്ദുൽലത്തീഫാണ്.മതപണ്ഡിതനും,പൗരപ്രമുഖനും,വിദ്യാഭ്യാസതൽപരനും,എല്ലാവിഭാഗം ജനങ്ങളുടെയും ആശ്രയവുമായിരുന്ന ജനാബ്.കെ.എം.ഉണ്ണിമോയിൻ മുസ്ല്യാരുടെ ദീർഘവീക്ഷണമുളള പ്രവർത്തനമാണ് താത്തൂരിൽ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാവാൻ കാരണം.ഇപ്പോഴും നമ്മുടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഭൗതിക സൗകര്യങ്ങൾ സ്കൂളിന് വളരെ പരിമിതമാണ് . എങ്കിലും ഉളള സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട് ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, വിശാലമായമൈതാനമുണ്ട്, ഒരു ടോയലെററ്, സൗകര്യങ്ങൾ കുറവാണെങ്കിലും ഒാഫീസ് റൂം,അടുക്കള, ടോയലററ്, യൂറിനൽ തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ,ലാപ്ടോപ്-1,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ തുടങ്ങിയവ ഉണ്ട്.


മികവുകൾ

ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ

സ്കൂൾ വാർഷികം

സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ൽ ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന സ്കളിൽ ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ സഹകരണം കൊണ്ടാണ് പ്രവർത്തിക്കുന്നത്.

ഇംഗ്ളീഷ് സ്പെഷ്യൽ കോച്ചിംങ്


ഒന്ന് മുതൽ നാല് വരെ ക്ളാസിലെ കുുട്ടികൾക്ക് ഇംഗ്ളീഷിൽ പ്രത്യേക പരിശീലനം നൽകുന്നു. ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.

അക്ഷരപ്പുലരി


മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികൾക്ക് പഴിശീലനം. ആഴ്ചയിൽ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.

ദിവസച്ചോദ്യം


ദിവസവും അഞ്ചിൽ കുറഞ്ഞ ചോദ്യങ്ങൾ ബോഡിൽ എഴുതിയിടുന്നു. പൊതുവി, തെററ്തിരുത്തൽ,ചിഹ്നങ്ങൾ ചേർക്കൽ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങൾ പെട്ടിയിലുടുന്നു.

വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കൽ അസംബ്ളിയിൽ വെച്ച് സമ്മാനം നൽകുന്നു

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.

അദ്ധ്യാപകർ

അയ്യൂബ്.പി (ഹെഡ്മാസ്ററർ)

  • ‍ ശാന്തകുുമാരി
  • അനിത.എൻ
  • ചന്ദ്രിക.പിഎം
  • അബ്ദൂറഹിമാൻപി.പി

=ക്ളബുകൾ

സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

പരിസ്ഥിതിദിനം

,

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ക്ലബ്ബിൻെറ ഉൽഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ തൈ നട്ട് ഉൽഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും അന്ന് തൈകൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ മൈതാനിയിൽ കൂടുതൽ തൈകൾ കുട്ടികൾ വെച്ച് പിടിപ്പിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ ക്ളബ് നേതൃത്വം നൽകുന്നു. ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി. |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]

===ഹിന്ദി ക്ളബ്===. 47224.10.jpg

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

എൻെറ പത്രം "ദേശാഭിമാനി"

=വഴികാട്ടി


{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.2734048,75.9640183


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_താത്തൂർ&oldid=1193809" എന്ന താളിൽനിന്ന് ശേഖരിച്ചത്