പി.ടി. എം. വൈ.എച്.എസ്.എടപ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്നത് ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .സ് .സ് എടപ്പലം.
പി.ടി. എം. വൈ.എച്.എസ്.എടപ്പലം | |
---|---|
വിലാസം | |
എടപ്പലം എടപ്പലം , എടപ്പലം പി.ഒ. , 679308 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 0466 2315720 |
ഇമെയിൽ | ptmyhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20014 (സമേതം) |
എച്ച് എസ് എസ് കോഡ് | 09038 |
യുഡൈസ് കോഡ് | 32061100511 |
വിക്കിഡാറ്റ | Q64690209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 932 |
പെൺകുട്ടികൾ | 881 |
ആകെ വിദ്യാർത്ഥികൾ | 2807 |
അദ്ധ്യാപകർ | 104 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 562 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് അഷറഫ് പി പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ചങ്ങണക്കാട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | നാരായണദാസ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
05-01-2022 | 20014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
തലോടൽ
2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്.
ലിറ്റിൽ മൈന്റ്സ്
നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ ലോകം മാറ്റിമറിച്ചേക്കാം.നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ. ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത്
ഹരിതവിദ്യാലയം റിയാലറ്റി ഷോ
2011ലും 2018ലു മായി രണ്ടുതവണ ഹരിതവിദ്യാലയം റിയാലറ്റി ഷോയിൽ സ്കൂൾ പങ്കുെടുക്കുകയുണ്ടായി.
ഹരിതവിദ്യാലയം റിയാലറ്റി ഷോ2011haritha
ഹരിതവിദ്യാലയം റിയാലറ്റി ഷോ2018[1]
2011 മികച്ച പത്ത് വിദ്യാലയങ്ങളിലൊന്നായി തെരെഞ്ഞെടുക്കപ്പെട്ടു
2018 പാലക്കാട് ജില്ലിൽ കൂടുതൽ മികവു പുലർത്തിയ വിദ്യാലയങ്ങളിലൊന്നായി
സ്കൂളിലെ പ്രധാനാദ്ധ്യാപകർ
മുഹമ്മദ് അഷറഫ്.പി.പി. .................. മുഹമ്മദ് ചങ്ങണക്കാട്ടിൽ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
No | Name | From | TO |
---|---|---|---|
1 | ശ്രീ. കെ. കൃഷ്ണകുമാർ | 10-11-1995 | 31-10-2003 |
2 | ശ്രീ.സി . കുഞ്ഞിക്കമ്മ | 01-11-2003 | 31-05-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
സ്കൂൾ ഒരു ആകാശകാഴ്‌ച്ച
വഴികാട്ടി
{{#multimaps:10.892241, 76.158360|width=600|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|