എസ് എസ് എൽ പി എസ് പോരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എസ് എസ് എൽ പി എസ് പോരൂർ | |
---|---|
![]() | |
വിലാസം | |
പോരൂർ പോരൂർ വയനാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 17 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | sslpsporoor@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-sebastians-lps-porur |
കോഡുകൾ | |
സ്കൂൾ കോഡ് | 15419 (സമേതം) |
യുഡൈസ് കോഡ് | 32030101106 |
വിക്കിഡാറ്റ | Q64522438 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ എം |
പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് ഇ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹനീഷ |
അവസാനം തിരുത്തിയത് | |
05-01-2022 | 15419 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബീന കെ എം -ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു. വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .
അറിയിപ്പുകൾ(ജൂൺ 2021)
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം.
- ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം..
അറിയിപ്പുകൾ(മെയ് 2021)
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
അറിയിപ്പുകൾ(മാർച്ച് 2020)
- പഞ്ചായത്ത്തല പഠനോത്സവത്തിൽ പങ്കെടുത്തു ..
- വാർഷീക പരീക്ഷ കൃത്യസമയത്ത് തന്നെ ആരംഭിക്കും..
- പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ..
അറിയിപ്പുകൾ(ഫെബ്രുവരി 2020)
- പഠനനോത്സവം നടന്നു..
- പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു..
- കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു..
അറിയിപ്പുകൾ(ജനുവരി 2020)
- പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ)..
- ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടന്നു..
- വാർഷികാഘോഷം നടന്നു..
- കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു..
- കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു..
അറിയിപ്പുകൾ(ഡിസംബർ 2019)
- ക്രിസ്മസ് ആഘോഷം നടത്തി..
- സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്..
- ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും..
അറിയിപ്പുകൾ(നവംബർ 2019)
- കേരളപ്പിറവി ദിനം ആഘോഷിച്ചു..
- നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു..
- കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി..
- കബ്ബ് സ്ഥാപകദിനം ആചരിച്ചു..
- ഗപ്പി വളർത്തൽ ആരംഭിച്ചു..
- കൃഷിപാഠം വിളവെടുപ്പ് നടത്തി..
- കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു..
- പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്)..
അറിയിപ്പുകൾ(ഒക്ടോബർ 2019)
- സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി.
- പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി.
- ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..
അറിയിപ്പുകൾ(സെപ്റ്റംബർ 2019)
- സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
- ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
- ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
- നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
- എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
- ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
- സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
- സെപ്റ്റംബർ 5 അധ്യാപകദിനം.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ് മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കബ്ബ്.
- IT@PARENTS.
- കൃഷി പാഠം.
- ദിനാചരണങ്ങൾ.
- പാർലമെൻറ് തെരഞ്ഞെടുപ്പ് 2019.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- മാത്യു നെടുങ്കല്ലേൽ
- ഡെന്നീസ് മാസ്റ്റർ
- കെ.ഡി.ജോസഫ്
- ആന്റണി ജോർജ്
- ഇ.സി കുര്യൻ
- സിസ്റ്റർ മറീന തോമസ്
- കെ.ജെ. പൗലോസ്
- വി.എ. ജോൺ
- സിസ്റ്റർ വിൻസൻറ്റ്
- സിസ്റ്റർ മേരി പോൾ
- കെ.കെ. മത്തായി
- എം.യു. കുര്യാക്കോസ്
- സാലി മാത്യു
- പൈലി എൻ യു
- വർക്കി എൻ എം
- എബ്രഹാം കെ മാത്യു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.800846, 75.927312 |zoom=13}}