എസ് എസ് എൽ പി എസ് പോരൂർ/കബ്ബ്
വിദ്യാർഥികളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും നല്ല പാഠങ്ങൾ പഠിക്കാനും പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും സമരസപ്പെട്ട് നല്ല ദർശന ബോധത്തോടെ ജീവിക്കാനുള്ള പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കബ്ബ് യൂണിറ്റ് ആരംഭിച്ചു. സ്കൂൾ മാനേജർ റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡൻറ് ശ്രീ.ജോസ് പുന്നക്കുഴി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ക്ലാസെടുത്തു.
ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ സതീഷ് ബാബു, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ജോബി മാനുവൽ, കബ്ബ് മാസ്റ്റർ ടോം ജോസഫ് എന്നിവർ കബ്ബ് യൂണിറ്റ് അംഗങ്ങളുടെ പ്രവേശക ഘട്ടങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ എൻ.എം വർക്കി, പിടിഎ പ്രസിഡൻറ് ബിജേഷ്, എംപിറ്റിഎ പ്രസിഡൻറ് ഗ്രേസി ജോസ്, സിസ്റ്റർ ജോളി മാനുവൽ, പി.ജെ സ്വപ്ന, രവീണ, സൌമ്യ രാജൻ, ഷാന്റി എന്നിവർ പ്രസംഗിച്ചു.