ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം കുലശേഖരമംഗലം പി.ഒ. , 686608 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04829 273246 |
ഇമെയിൽ | ghssksmangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45011 (സമേതം) |
എച്ച് എസ് എസ് കോഡ് | 05024 |
യുഡൈസ് കോഡ് | 32101300204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 430 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 118 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത എൻ |
പ്രധാന അദ്ധ്യാപകൻ | വിനോദ് എം |
പി.ടി.എ. പ്രസിഡണ്ട് | ബെൻഷി ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന ഷാജി |
അവസാനം തിരുത്തിയത് | |
01-01-2022 | Jayasankarkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയിൽ വീട്ടുകാർ ഒരു രൂപയ്ക് സ്ഥലം നൽകി. ഹൈസ്ക്കൂളായി ഉയർത്തിയത് 1957 ൽ ആണ്. ഹയർ സെക്കൻന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്. പ്ര ശസ്ത സിനിമാ നടൻ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രമുഖ നീന്തൽ താരം മുരളീധരനും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയാണ്. 2005ൽ സ്കൂൾ ശതാബ്ദി ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ൽ സമാപിച്ചു.
ചരിത്രം
കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്. അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കർഷകത്തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവൻതുരുത്ത്. പരമ്പരാഗതത്തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവർത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ആയതിനുശേഷമുളള ആദ്യവർഷങ്ങളിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോൾ മറ്റു സ്ഥലങ്ങളിൽ ഇംഗ്ലീഷ് മീഡിയംസ്കൂൾ ആരംഭിച്ചപ്പോൾ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു. അന്ന് മറവൻതുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂർ, ഉദയനാപുരം എന്നീ പഞ്ചായത്തുകളിൽനിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേർന്നിരുന്നു. 3000 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടർന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ൽ ഇവിടത്തെ പ്രൈമറി വിഭാഗം ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എൽ.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭൻമാർ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇൻഡോഅമേരിക്കൻ ആശുപത്രി ഉടമ ഡോ.എൻ. ബാഹുലേയൻ, നീന്തൽതാരം മുരളീധരൻ, മജിസ്ട്രേട്ട് രഘുവരൻ,കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ് എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു. ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്. ഐ.ടി.@സ്കൂൾ, ജില്ലാപഞ്ചായത്ത്, എം.എൽ.എ. ഫണ്ട് എന്നിവിടങ്ങളിൽ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകൾ ഇവിടെയുണ്ട്. 6 ക്ലാസ്സ് മുറികളിൽ എൽ.സി.ഡി. പ്രൊജക്‌ടർ, സ്‌മാർട്ട് ബോർഡ്, ഇന്റർനെറ്റ് കണക്‌ഷൻ ഇവയെല്ലാം ഉപയോഗിച്ച് ക്ലാസ്സ്റൂം പ്രവർത്തനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്സ്
- ലീഗൽ ലിറ്ററസി ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ് സ്കൂളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
1999-2001 | മേരിക്കുട്ടി മാത്യ |
2001-2006 | വി.റ്റി.ഗീത |
2006-2009 | സരസ്വതിയമ്മ.കെ.എൽ. |
2009-2010 | ലീല.എൻ.റ്റി. |
2010-2013 | ജോളിയമ്മ ആന്റണി |
2014-2015 | എലിസബത്ത്. പി.ജെ. |
2015-2016 | അനിലാറാണി. ടി.ടി. |
2016-2020 | പി.ആർ.സീന |
2020-2021 | രജനി ടി ടി |
2021- | വിനോദ് എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിലിം സ്ററാർ മമ്മൂട്ടി
- ഡോക്ടർ.ബാഹുലേയൻ
- മജിസ്ട്രേട്ട് രഘുവരൻ
- കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ്
- നീന്തൽതാരം മുരളീധരൻ
സ്റ്റാഫ് 2021
ഹൈസ്‌കുൾ വിഭാഗം
- വിനോദ് എം (ഹെഡ്‌മാസ്റ്റർ)
- ഷീല. ജി.(സീനിയർ അസിസ്റ്റന്റ്)
- ഗ്രേയ്സ് ജോർജ് തോട്ടുങ്കൽ
- സീമ സോമനാഥൻ
- മസീന. ഇ.എ.
- നിഷ ടി ആർ
- ദിപു ശേഖർ
- ജോബി വർഗ്ഗീസ്
- ബീന കുര്യൻ
- ബിനു. എസ്.
ഹയർ സെക്കന്ററി വിഭാഗം
- അനിത എൻ (പ്രിൻസിപ്പൽ)
- മഞ്ജു രവീന്ദ്രൻ
- സിന്ധു സി.കെ.
- ആതിര
- ബിന്ദു
- അനു അഷറഫ്
- മിനിമോൾ
- ബിന്ദു എബ്രഹാം
- രേഷ്‌മ പ്രഭാകരൻ
- രേഖ എസ് പിള്ള
- ഗോപകുമാർ
- ഷീബ
ക്ലബ് പ്രവർത്തനങ്ങൾ
*ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി. *വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു. *പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
- ഗണിതം
- ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
- കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
- ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
- രാമാനുജൻ ദിനാചരണം നടത്തി.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.791911° N, 76.400089° E| width=500px | zoom=15}}
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45011
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ