സർവോദയം യു പി എസ് പോരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സർവോദയം യു പി എസ് പോരൂർ | |
---|---|
വിലാസം | |
മുതിരേരി തവിഞ്ഞാൽ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | sarvodayamupschoolporur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15470 (സമേതം) |
യുഡൈസ് കോഡ് | 32030101107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജിജി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി മംഗലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് ബിനോയ് |
അവസാനം തിരുത്തിയത് | |
30-12-2021 | AGHOSH.N.M |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സർവോദയ യു പി എസ് പോരൂർ . ഇവിടെ 177 ആൺ കുട്ടികളും 164പെൺകുട്ടികളും അടക്കം 341 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
= ചരിത്രം
'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നന്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്. നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്. കാടിനോടും മണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......
1989-ൽ ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികൾ പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂൾ ബസ്സും കംപ്യൂട്ടർ പഠന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയിൽ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. പ്രഭാകരൻ മാസ്റ്റർ
2. കെ.പി.നന്പൂതിരി മാസ്റ്റർ
3. ശാരദ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി
2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)
3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15470
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ