ഗവ. എസ് എസ് എൽ പി എസ് കരമന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എസ് എസ് എൽ പി എസ് കരമന | |
---|---|
| |
വിലാസം | |
കരമന ഗവ.എസ്.എസ്.എൽ.പി.എസ്.കരമന, കരമന. പി.ഒ, , 695002 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9447698660 |
ഇമെയിൽ | gsslpskaramana@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 43206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശർമിള ദേവി എസ് |
അവസാനം തിരുത്തിയത് | |
28-12-2021 | Preetha Antony |
ചരിത്രം
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. പിന്നീട് ദിവാൻ 1917-ൽ ദാനമായി നൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെടുകയായിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം കുതിരാലയമായിരുന്നുവെന്നും 99 വർഷത്തെ പാട്ടത്തിനു നല്കിയതാണെന്നും ചരിത്രം പറയുന്നു. ഈ കെട്ടിടം സ്കൂൾ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്നും അഥവാ അപ്രകാരം ഉപയോഗിച്ചാൽ ദിവാന്റെ പിന്ഗാമികൾക്ക് കെട്ടിടം വിട്ടുകൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.ആദ്യകാലങ്ങളിൽ ആൺപള്ളിക്കൂടം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
ഇക്കഴിഞ്ഞ അക്കാദമിക വർഷം (2018-19) ഈ സ്ക്കൂളിലെ നാല് കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. 2019-20 വർഷത്തിൽ 18കുട്ടികൾ LSS പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു.സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. യൂറീക്ക മേഖലാതലത്തിലെ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു. യുറീക്ക സബ് ജില്ലാ തലത്തിൽ തെരഞ്ഞെടുത്ത അഞ്ച് കുട്ടികളും ഈ സ്ക്കൂളിന്റെ സംഭാവനയാണ്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. മലർവാടി ക്ലബ്ബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ഈ സ്ക്കൂളിലെ കുട്ടികളാണ്. ഐഎസ്ആർഒ തുമ്പ,മാജിക് പ്ലാനറ്റ് എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി മൃഗശാലയിലേക്ക് പ്രത്യേക വിനോദ യാത്ര നടത്തി. കൂടാതെ കൊല്ലം കായലിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്ത സ്റ്റാഫ് ടൂറും ഈ വർഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അമ്മമാർക്കും ആയി പഴയസാരി കൊണ്ട് ബാഗും പൗച്ചും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കുന്നതിന് ഭവ എന്ന എൻജിഓ യുടെ സഹായത്തോടെ പരിശീലനം നൽകി. കൂടാതെ പഴയസാരികൾ ശേഖരിച്ച് നൽകുകയും ചെയ്തു. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. നാടൻ ഭക്ഷണം ശീലമാക്കാനായി ഭക്ഷ്യമേള സംഘടിപ്പിച്ചു.എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മികച്ച രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു. സംഘാടന ചുമതല പൂർണമായും കുട്ടികൾ ഏറ്റെടുത്തു. ഈ സ്ക്കൂളിലെ കലാരംഗത്ത് താത്പര്യമുള്ള കുട്ടികൾക്ക് മുളവനയിലുള്ള ഭരതക്ഷേത്ര സൗജന്യമായി പരിശീലനം നൽകി വരുന്നു. മലയാളം പഠിക്കാൻ താത്പര്യം കാണിച്ച തമിഴ്നാട് സ്വദേശികളായ അമ്മമാർക്ക് വേണ്ടി സ്ക്കൂളിൽ മലയാളം ക്ലാസ് ദിവസവും നടത്തി വരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് അധ്യാപകരായി എത്തുന്നത്. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്.ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4861305,76.9538194 | zoom=12 }}