ഗവ. എസ് എസ് എൽ പി എസ് കരമന/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇക്കഴിഞ്ഞ അക്കാദമിക വർഷം (2022-23) ഈ സ്ക്കൂളിലെ 2 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. ഈ അക്കാദമിക വർഷം (2023-24) സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു. സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം ശൈവ പ്രകാശസഭ സംഘടിപ്പിച്ച മത്സരങ്ങളിൽ എൽ പി വിഭാഗം ഓവറാൾ നേടി. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. ചെറുധാന്യങ്ങൾ അടങ്ങുന്ന ഭക്ഷണം ശീലമാക്കാനായി മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്. ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.