ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pramodoniyattu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗാപ്പള്ളി

കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
,
690518
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0476 2623117
ഇമെയിൽ41031bhssklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു. ആർ. ശേഖർ
പ്രധാന അദ്ധ്യാപകൻമേരി റ്റി അലക്സ്
അവസാനം തിരുത്തിയത്
26-12-2021Pramodoniyattu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.

ചരിത്രം

ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സൻ എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിൻബലമേറെയുണ്ട്. നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്. 1916-ൽ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ. എസ്. എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്. വി രാജൻപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.

ഭരണസമിതി അംഗങ്ങൾ

  1. ശ്രീ. വി രാജൻപിള്ള(മാനേജർ)
  2. ശ്രീ. വി പി ജയപ്രകാ‍‍ശ് മേനോൻ(അദ്ധ്യക്ഷൻ)
  3. ശ്രീ. ജി സ‍ുനിൽ
  4. ശ്രീ. ആർ ‍ശ്രീജിത്ത്
  5. ശ്രീ. നദീർ അഹമ്മദ്
  6. ശ്രീ. അഡ്വ :ആർ അമ്പിളിക്കുട്ടൻ
  7. ശ്രീ. എം ശോഭന
  8. ശ്രീ. ജി മോഹൻകുമാർ
  9. ശ്രീ. കെ വിജയൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. ആർ പത്മകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സാബിത്ത് മ‌ുഹമ്മദ് (1990 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
  2. അരവിന്ദ്(2001 എസ് എസ് എൽ സി)-മെ‍ഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക്
  3. വിനു മോഹൻ-സിനി ആർട്ടിസ്റ്റ്

വഴികാട്ടി

  • കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
  • NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടി‍‍‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps: 9.059142, 76.535256| width=800px | zoom=16 }}