എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി | |
---|---|
വിലാസം | |
ആങ്ങമൂഴി ആങ്ങമൂഴിപി.ഒ, , പത്തനംതിട്ട 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 27 - ജൂൺ - 1979 |
വിവരങ്ങൾ | |
ഫോൺ | 04735279545 |
ഇമെയിൽ | savhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൈ അന്നമ്മ |
അവസാനം തിരുത്തിയത് | |
31-01-2021 | 38049 |
ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ചരിത്രം
ചരിത്രം സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച വിശേഷിച്ച് തിരുവിതാംകൂറിൽ നേരിട്ട ഭക്ഷ്യക്ഷാമത്തെ തുടർന്ന് 1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ 1979 ജൂൺമാസം 27 നു സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-ൽ 3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു .മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ഭദ്രാസനത്തിന്റെ ബിഷപ്പ് അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് തിരുമനസ് മാനേജരായും വെരി .റവ .ഫാ.വർഗ്ഗീസ് കാലായിൽ വടക്കേതിൽ കറസ്പോണ്ടന്റായും റവ.ഫാ .ജോൺ തുണ്ടിയത് ഓ .ഐ .സി ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. അവികസിത മലയോരഗ്രാമത്തിന്റെ സമഗ്രമായ വളർച്ച നമ്മുടെ സ്ഥാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പാഠ്യേതരപ്രവർത്തനങ്ങൾക്കും കലാകായികപ്രവർത്തനങ്ങൾക്കും കുട്ടികൾ തങ്ങളുടെ മികവ് ജില്ലാ സബ്ജില്ലാ സംസ്ഥാനതലങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട് . നാല്പതാം വയസ്സിലേക്കു പ്രവേശിച്ച സ്കൂളിന്റെ ഭരണസാരഥ്യം ശ്രീമതി ലൂസി. എം നിർവ്വഹിക്കുന്നു. ആധുനീകരീതിയിലുള്ള ഒരു കമ്പ്യൂട്ടർലാബും, വിവിധ വിഷയ ലാബുകളും,ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ മാനേജ്മെന്റും ,പി .ടി എ, ,മാതൃസംഗമം എന്നീ സംഘടനകളും ആത്മാർത്ഥമായി പരിശ്രമിക്കുന്നു .2010-11മുതൽ പി ടി എ യുടെ തീരുമാനപ്രകാരം എസ് .എസ് .എൽ .സി യ്ക്ക് മെച്ചപ്പെട്ട വിജയശതമാനം നേടുന്ന 10 കുട്ടികൾക്ക് ക്യാഷ് അവാർഡും ബാക്കിയുള്ളവർക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു . ചിത്രം s38049.
ഭൗതികസൗകര്യങ്ങൾ
നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. ചിത്രംoldsav.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു . 1 ക്ലബ്ബ്കളുടെ പ്രവർത്തനം സ്‌കൂൾ സേഫ്റ്റിക്ലബ് ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ് , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . 2 കായിക മത്സരങ്ങൾ സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 4 കലാമേളകൾ കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു . 5 ആർട് ആൻഡ് ക്രാഫ്റ്റ് പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . 6കൗൺസലിംഗ് ക്ലാസുകൾ വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട് . 7 പഠനവിനോദയാത്രകൾ കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി
മാനേജ്മെന്റ്
M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|1979 -97
| സി .ജെ.ജ�
ർജ്ജ് |1997-99 | കെ ജോസഫ് ജോൺ |1999 - 2002 | ആബ്രോസ് .പി |2002 - 03 |ഫിലിപ്പ് തോമസ്സ് |2003 - 08 |തോമസ്സ് എബ്രഹാം |2008 - 12 |സേവ്യർ .കെ .ജേക്കബ് |-പ്രമാണം:HEADMASTER.jpg, |2012 - 15 |കെ പി ജേക്കബ് |2016-2018 |മറിയാമ്മ ജോ൪ജ്ജ് |2018- |വൈ അന്നമ്മ
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
മികവുകൾ
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|