എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച  വിശേഷിച്ച്  തിരുവിതാംകൂറിൽ നേരിട്ട     ഭക്ഷ്യക്ഷാമത്തെ   തുടർന്ന്   1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി  ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും  ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ  1979   ജൂൺമാസം 27  നു    സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി  എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-ൽ 3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ്  അഭിവന്ദ്യ  മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള   എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു