ജി.യു.പി.എസ്. ഭീമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 4 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ഭീമനാട്
വിലാസം
ഭീമനാട്

ഭീമനാട്
,
678601
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04924263495
ഇമെയിൽbheemanadup@gmail.com
കോഡുകൾ
സ്കൂൾ കോഡ്21875 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകൃഷ്ണൻ
അവസാനം തിരുത്തിയത്
04-01-2021Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


      1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ്   ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ്‌ വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു .
      1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സവ്കര്യം ഇവിടെയുണ്ടായി . 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് നമ്മുടെ സ്കൂൾ സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ്‌ മുറികളുള്ള ഒരു  കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി .
      1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു .  നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഓരോ കാലങ്ങളിലുണ്ടായ സര്കാരുകളിൽനിന്ന് കഴിയാവുന്നത്ര സഹായങ്ങൾ നേടിയെടുക്കാൻ നമ്മുക്ക് കഴിഞ്ഞു.അങ്ങനെയാണു ഇന്ന് കാന്നുന്നനിലയിൽമെച്ചപെട്ട സൌകര്യമുള്ള ഒരു വിദ്യാലയം നമ്മുക്ക്ലഭിച്ചത്.ഇപ്പോൾപ്രീ പ്രൈമറി മുതൽഏഴുവരെ 1236 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്
       പൂർവ്വ വിദ്യാർത്ഥിയും ക്രിപാസ്ഗ്രൂപ്പ് സ്ഥാപകനുമായ പുന്നക്കംതോടി മുരളിധരൻറെ സ്മരണക്കായി ക്രിപാസ്ഗ്രൂപ്പ് സ്കൂളിൻറെ പ്രവേശന കവാടംനിർമ്മിച്ചുനല്കുകയുണ്ടായി. പ്രി പ്രൈമറി ക്ലാസ്സ്‌ നടത്താനായി സി എം കൃഷ്ണൻകുട്ടി നായർ എം. ദേവകിയമ്മ എന്നിവരുടെ സ്മരണക്കായിമക്കളും മരുമക്കളും ചേർന്ന്ഒരു കെട്ടിടം നിർമ്മിച്ച്‌ നൽകി. ഇപ്പോൾ എല്ലാ ക്ലാസ്സ്‌ മുറികളും വൈദുതികരിചിടുണ്ട്.പടർന്ൻ പന്തലിച്ച തണൽ മരങ്ങൾ ആര്യവേപ്പ്ഉൾപടെയുള്ള നൂറ്റിഅന്പതിനം ഔഷധ സസ്യങ്ങളും പുന്തോട്ടവും നമ്മുടെ വിദ്യലയതിൻറെ സവിശേഷതയാണ്ൺ. ചുറ്റുമതിൽ എൽ ഐ സി നിർമ്മിച്ച്‌ നൽകിയ ലൈബ്രറികെട്ടിടം,ഓഡിറ്റോറിയാം ഒപ്പെൻ സ്റ്റേജ്  കമ്പ്യൂട്ടർ ലാബ്‌ തുടങ്ങിയ സൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്ന് നമ്മുടെവിദ്യാലയം ഒരു മികച്ച സ്ഥാപനത്തിൻറെ പ്രൌഡി കൈവരിച്ചിരിക്കുന്നു. വിദ്യാർഥികളുടെ സർഗശേഷി തൊട്ടുണര്ത്തുന്ന പഠനപ്രവർത്തനങ്ങൾ ശാസ്ത്രിയമായ പഠനരീതികൾ  കലാകായിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രത്യേക പരിചരണം, മുടങ്ങാതെ നടക്കുന്ന വാർഷിക ആഘോഷങ്ങൾ , മയൂഖം വാർഷിക പതിപ്പ്  എന്നിവയെല്ലാം നമ്മുടെ അക്കാദമിക്ക്നിലവാരത്തെയും മികവുറ്റതാക്കുന്നു.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഭീമനാട്&oldid=1069364" എന്ന താളിൽനിന്ന് ശേഖരിച്ചത്